1978 പൂവാഴത്തോട്ടത്തിൽ പേടില്ല-
1979 പൂളം കൊണ്ടുപാലമിട്ടാൽ കാലംകൊണ്ടറിയാ-
1980 പ്യഷ്ഠം നന്നെങ്കിൽ മൂഖം ആകാ-
1981 പെണ്ണില്ലെന്നുവെച്ചു പെങ്ങളെ കെട്ടാറുണ്ടൊ-
1982 പെണ്ണുകെട്ടണമെങ്കിൽ പെരിക്കാലും പിടിക്കണം-
1983 പെണ്ണുങ്ങളോടു കൂറുപറഞ്ഞു കാടികുടിച്ച കയ്യൻ-
1984 പെണ്ണുചേരുമ്പോൾ വീടുചേരുകയില്ല; വീടുചേരുമ്പോൾ പെണ്ണു ചേരുകയില്ല-
1985 പെണ്ണു പെറ്റ വീടുപോലെ-
1986 പെണ്ണു കെട്ടി, കണ്ണും പൊട്ടി-
1987 പെണ്ണും മണ്ണും നന്നാക്കിയെടത്തോളം നന്നാകും-
1988 പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ-
1988aപെൺ കൊട, പുലയാട്ട, പുരപ്പണി നമ്പൂരിമാർക്കു നാശംവരുത്തും-
1989 പെൺചൊല്ലുകേൾക്കുന്നവൻ പെരുവഴി-
1990 പെൺപട പടയല്ല; മൺചിറചിറയല്ല-
1991 പെൺപിള്ള എല്ലാവർക്കും ഒക്കെ-
1992 പെണ്മൂലം നിർമ്മൂലം-
1993 പെണ്മൂലം പെരുവഴി-
1994 പെരിയോരു വന്നാൽ പൃഷ്ഠം കൊടുക്കണം-
1995 പെരിയോരോടു എളിയോൻ നടുപറയരുത്-
1996 പെരുത്തലമട്ടൽ ചവിട്ടും പോലെ-
1997 പെരുവഴി തൂവെക്കരമില്ല-
1998 പെറ്റതള്ളക്ക് തവിട് ഇടിക്കയില്ല, ആരാന്റെ തള്ളെക്ക് ഇരുമ്പിടിക്കും-
1999 പെറ്റതെല്ലാം മക്കളും നേടിയതെല്ലാം ധനവുമല്ല-
2000 പെറ്റമ്മ ചത്താൽ പെറ്റപ്പൻ ചിറ്റപ്പൻ-
1979 പൂളം=Lie; Cf. A lie has no legs.
1983 കയ്യൻ=Slave.
1986 Cf. Marry in haste and repent at leisure.
1992/1993 പെണ്മുഖം=Has tow meanings__A woman born under the star Moolam, (2) On account of woman.
1994 Rise and offer seat.
1997 തുവ=Nettle.
1998 Said of daughters.
2000 The father will cease to love his first wife's children.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maryelizabethstephen എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |