താൾ:MalProverbs 1902.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
92

1888 പഴുത്ത മാവില കൊണ്ടു പല്ലു തേച്ചാൽ പുഴുത്ത വായും നാറുകയില്ല.

1889 പാക്കായാൽ മടിയിൽ വെയ്ക്കാം കമുങ്ങായാലോ

1890 പാങ്ങൻ നന്നെങ്കിൽ പടിക്കൽ ഇരുന്നാലും മതി

1891 പാങ്ങങ്ങും പടയിങ്ങും

1892 പാങ്ങർ ഒക്കെ പടിക്കലോളം

1893 പാഞ്ഞതിന്റെ മുട്ട പറക്കും

1894 പാഞ്ഞവൻ തളരും

1895 പാണനോടു പാടാൻ പറഞ്ഞപ്പോൾ പാണൻ പരിയത്തു

1896 പാണന്റെ കയ്യിൽ കിട്ടിയ ശീല പോലെ

1897 പാണന്റെ നായി പോലെ

1898 പാണ്ടിക്കു പോകുന്ന പട്ടരോടു പുളിയൻ മാവിന്റെ ചുവട്ടിൽകൂടിയാ വഴി എന്നു പറഞ്ഞാലൊ

1899 പാദം മുങ്ങിയാൽ പാതി ചേതം

1900 പാപി ചെല്ലുന്നേടം പാതാളം

1901 പാമ്പിനു പാൽ വിഷം;പശുവിനു പുല്ലു പാൽ

1902 പാമ്പിന്റെ കൂട്ടത്തിൽ വാലും മനഞ്ഞിലിന്റെ കൂട്ടത്തിൽ തലയും

1903 പാമ്പും കുഞ്ഞിനു പാൽ കൊടുത്തു വളർത്തും പോലെ

1904 പാമ്പും ചാകയില്ല കോലും ഒടികയില്ല

1905 പാമ്പും ചേമ്പും ചെറുതു മതി

1906 പാമ്പും പഴകിയതു നന്നു

1907 പാമ്പോടുവേറായ തോൽ പോലെ

1908 പായുടെ കീഴെ തേരോടിക്കുന്നവൻ

1909 പാറ്റിതുപ്പിയാൽ പള്ളിയറയിലും തുപ്പാം

1910 പാലക്കാ വിരിഞ്ഞ പോലെ

1911 പാലം കടക്കുവോളം നാരായണ, നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ


1890 പാങ്ങൻ = Friend.

1900 Of. He who is born in misfortune,stumbles as he goes; and though he fall on his back will fracture his nose.

1906 Of. Better the harm I know than that I know not.

1909 പള്ളിയറ - Palace

1911 Of.The river past, God forgotten, (2) When the sea is crossed, the saint is forgotten, (3) Danger past, God forgotten

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Noush4 friends എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/101&oldid=163181" എന്ന താളിൽനിന്ന് ശേഖരിച്ചത്