1866 പല്ലിടകുത്തി മണപ്പിക്കരുതു (പല്ലിടുക്കിൽകുത്തി
- മണപ്പിക്കാൻകൊടുക്കരുതു)-
1867 പല്ലില്ലാത്ത പശുവിനെ പുല്ലില്ലാത്തപറമ്പിൽ കെട്ടിയാലൊ-
1868 പല്ലുകുത്തുമ്പോൾ പഞ്ചാക്ഷരമോതിയാൽപോകുമൊ-
1869 പല്ലുണ്ടെങ്കിൽ പേക്കനും കടിക്കും-
1870 പല്ലും ചൊല്ലും മെല്ലെമെല്ലെ-
1871 പല്ലെപ്പഴുത്താൽ മെല്ലെചവക്കണം-
1872 പശിക്കുമ്പോൾ അച്ചി പശുക്കയറും തിന്നും-
1873 പശുകുത്താൻവരുമ്പോൾ പഞ്ചാക്ഷരം ഒതിയാൽ പോര-
1874 പശുകുത്തുമ്പോൾ മർമ്മം നോക്കരുതു-
1875 പശു ചത്തിട്ടും മോററിലെ പുളിപോയില്ല-
1876 പശു ചത്തെടത്തു കഴു എത്തുംപോലെ
1877 പശുവിനെ കൊന്നേച്ചു ചെരിപ്പു ദാനംചെയ്തു-
1878 പശുവും ചത്തു പല്ലിലെ (മോറ്റിലെ)പുളിപ്പും മാറി-
1879 പള്ളിച്ചാനെ കാണുമ്പോൾ കാലുകടഞ്ഞു (കഴക്കും)-
1880 പഴകെപ്പഴകെ പാലും പുളിക്കും-
1881 പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ (പശുവിൻപാലും കൈക്കും)
- പഴഞ്ചോറ്റിൽ കൈവേകും-
1882 പഴമനസ്സുണ്ടു പഴങ്കാൽ ഓടുകയില്ല-
1883 പഴമ്പിലാവിലവീഴുമ്പോൾ പച്ചപ്പിലാവില ചിരിക്കെണ്ട-
1884 പഴമുറത്തിനു ചാണകം-
1885 പഴമുറവും ചൂടി കുടിച്ചു ചാകാൻ പോകുന്നതുപോലെ-
1886 പഴുക്കാൻ മൂത്താൽ പറിക്കണം-
1887 പഴുക്കാനിലയിൽ കുറികോൽകണ്ടപോലെ-
1868 പഞ്ചാക്ഷരം= നമശിവായ.
1869 പേക്കൻ= തവള;Frog.
1872 അച്ചി= Woman; Cf. Hunger makes raw beans relish well, (2) A
- hungry dog will eat dung, (3) Hunger is the best sauce,
- (4) Hunger finds no fault with the cookery.
1873 Cf. Trust in God and keep your powder dry.
1877 Cf. He steals a goose and gives the giblets in alms, (2) Sim
- steals the horse and carries home the bridle honestly,
- (3) Steal a pig and give the trotters for God's sake.
1879 പള്ളിച്ചാൻ= Bearer of palanquin.
1887 പഴുക്കാനില= A deep river near Alleppy.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Ptnithin എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |