1912 പാലംകുലുങ്ങിയാലും കേളൻകുലുങ്ങയില്ല-
1913 പാലവുംഇട്ടു, കൈവരിയും കെട്ടി, ഇനി എന്താണുകുറ്റം-
1914 പാലിനു പഞ്ചാര-
1915 പാലിൽപിഴെച്ചാൽ നീളെപിഴക്കും-
1916 പാലുപകർന്നുനനെക്കിലുംകാഞ്ഞരം കാലെഭുജിപ്പാൻമധുരമായ് കാണുമോ-
1917 പാൽപ്പായസംകുടിച്ചവനു പനങ്കാടിഎന്തിനാ-
1918 പാൽവിളമ്പിയെടത്തു പഞ്ചതാര; മോർവിളമ്പിയെടത്തുപ്പ്-
1919 പാളയംപോയ നിരത്തുപോലെ-
1920 പാഴിൽപോകുന്നതു പശുവിൻവയറ്റിൽപോകട്ടെ-
1921 പാഴിൽ അപ്പന്റെമീശകളഞ്ഞു, തൂക്കവുമില്ല-
1922 പിടലികൊഴുത്തആടു ഇടയനു അടങ്ങുയില്ല-
1923 പിടിക്കുമ്പോൾഞെക്കീടാഞ്ഞാൽ ഇളക്കുമ്പോൾകടിക്കും-
1924 പിടിച്ചതിനെവിട്ടു പറക്കുന്നതിൻവഴിയെ പായരുത്-
1925 പിടിച്ചതുമറന്നിട്ടു മറന്നതുപിടിക്കുംമുമ്പെ വശമാക്കേണ്ടതെല്ലാം വശമാക്കെണം-
1926 പിടിച്ചമീനിനു കല്ലുപ്പും മണ്ണുപ്പും ഇടുക-
1927 പിടിച്ചുവലിച്ചുകുപ്പായംഇട്ടാൽ പറിച്ചുകീറിപ്പോകും-
1928 പിണംകണ്ട കഴുവെപോലെ-
1929 പിണംചുട്ടാലും ഋണം ചുടാ-
1912 കേളൻ=A proper name; Cf. The ruffled enjoy a sweet repose.
1913 കയ്യൂരി=A railing.
1915 Cf. It is not easy to straight in the oak the crook thatgrew in the sapling, (2) Nip the briar in the bud, (3) bend the twig, bond the tree, (4) A colt you may break but an old horse you never can.
1919 പാളയം=Troops.
1924 Cf. A bird in the hand is worth two in the bush, (2) Certain good should never be relinquished for uncertain hopes.
1925 Cf. Yonth is the season for improvement, (2) Yonth and white paper taken any impression, (3) He has gono over AssGrdy bridge backwards.
1929 ഋണം=Debt ; Cf. Happy is he who owes nothing, (2) Better go to bed supperless than rise in debt, (3) Out of debt, out of danger; (4) He who goes a borrowing, goes a sorrowing.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomasyoyaku2000 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |