താൾ:Madamahee shathagam Manipravalm 1908.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൧൨ മാടമഹീശശതകം  പെട്ടെന്നഥ താൻ ക്രിമിനൽ-
 ച്ചട്ടവുമെല്ലാം പുതുക്കി നന്നാക്കി
  ധൃഷ്ടതയോടുനടത്തി-
 ക്കഷ്ടതയാക്കോൎട്ടിനും നൃപൻ തീൎത്തു.        ൫൫

 വിദ്യാഭ്യാസം നാട്ടിലെല്ലാം വളൎത്താൻ
 ഹൃദ്യാലോചിച്ചാദരാൽ വേണ്ടതെല്ലാം
 ഹൃദ്യാകാരൻ മന്നവൻ ചെയ്തു പിന്നീ-
 ടദ്യാപ്യൎത്ഥം തത്ര നൾകുന്നു വിജ്ഞൻ.        ൫൬

 ദേവസ്വമാം വക, പരം വഴിപോക്കരാം ഭ്ര-
 ദേവൎക്കെഴുന്ന വഴിയൂട്ടിവ രണ്ടുമൊപ്പം
 ദേവാധിനാഥസമനാം നൃപമൌലിവേഗാ-
 ദേവാത്ര വേണ്ടവിധമങ്ങു പരിഷ്ക്കരിച്ചു.        ൫൭

 അഞ്ചാതഞ്ചലുമിഞ്ചിനീയരഥ പോ-
  ലീസ്സും റജിസ്ത്രേഷനും
 സഞ്ചായം പുനരാശുപത്രികൾ കലാൽ
  ചുങ്കങ്ങളെന്നീവിധം
 പഞ്ചം വിട്ടിയലും വകപ്പുകളശേ-
  ഷം പാൎത്തു പേൎത്തും പരം
 തഞ്ചം പൂണ്ടുപരിഷ്ക്കരിച്ചു മതിമാൻ
  ശ്രീമാടഭ്രമീശ്വരൻ.        ൫൮

 അപ്പോൾ ഭാരതചക്രവൎത്തിനിയതായ്
  വൎത്തിച്ച വിക്ടോറ്യതൻ-
 കെല്പോടൊത്തൊരുജുബിലിമഹമഹോ!
  കൊണ്ടാടി വേണ്ടും വിധം
 ചൊല്പൊങ്ങും പല ഘോഷമൊക്കയുമതി-
  ന്നൻപോടു തൻ ഭൂവിലും
 നല്പോടന്നു നടത്തിനാൻ നയമെഴും
  ധീമാൻ ക്ഷമാനായകൻ.        ൫൯

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/14&oldid=163113" എന്ന താളിൽനിന്ന് ശേഖരിച്ചത്