താൾ:Madamahee shathagam Manipravalm 1908.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മണിപ്രവാളം ൧൩ മന്നെല്ലാം പുകഴാൎന്ന മാടധരണീ-
  മാഹാത്മ്യമാഹാ! ശ്രവി-
 ച്ചന്നുല്ലാസമിയന്നുടൻ ഗവർണരാ
  വൈസ്രോയി കഴ്സൻപ്രഭു
 എന്നെല്ലാവരുമത്ര വന്നിതവരേ-
  ച്ചിക്കെന്നു കൈക്കൊണ്ടുതാ-
 നെന്നല്ലാശു നൃപാലമൌലി ബഹുമാ-
  നിച്ചങ്ങയച്ചീടിനാൻ.        ൬൦

 നന്ദ്യാ നീതി പിഴച്ചിടാതിഹ ഭരി-
  ച്ചീടുന്നു നാടെന്നു ക-
 ണ്ടന്നാ മാന്യരശേഷരും ബഹുതരം
  മുത്താൎന്നു പൃത്ഥ്വീന്ദ്രനേ
 നന്നായിട്ടു പുകഴ്ത്തി 'നീതിയറിവാ-
  നിബ്ഭൂവിലിബ്ഭൂപനോ-
 ടിന്നാരും കിടയില്ലി'തെന്നു മരുളി-
  ക്കൊണ്ടാശു കൊണ്ടാടിനാർ.        ൬൧

ഈടാൎന്നീടും പഴയ നിയമങ്ങൾക്കഹോ! നീക്കമേതും
കൂടാതേവം പുതുതരപരിഷ്കാരമൊട്ടേറെയേറ്റി
നാടാകെത്താൻ നലമൊടു ഭരിച്ചീടവേയീടെഴുന്നോ-
രേടാകൂടം ചിലതു നൃവരന്നപ്പൊളങ്ങുത്ഭവിച്ചു.        ൬൨

 ഓരായിരത്തെഴുപതിൽ‌പ്പുനരഞ്ചു ചേൎന്നു-
 ള്ളോരാണ്ടിലാത്മസഹജൻ ഗുണവാൻ സതീൎത്ഥ്യൻ
 പേരാൎന്ന തൎക്കകലശാംബുധികുംഭജാതൻ
 പാരാതെ പുക്കിതു ദിവം യുവഭൂമണാളൻ.        ൬൩

 അച്ഛന്നാ വേദരാന്നിധിയുടെ മറുതീ-
  രത്തിലങ്ങെത്തി വാണോ-
 രച്ഛന്നമ്പൂതിരിപ്പാടമരവരപുരം
  പുക്കു പാൎപ്പാക്കി പണ്ടേ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/15&oldid=163114" എന്ന താളിൽനിന്ന് ശേഖരിച്ചത്