താൾ:Madamahee shathagam Manipravalm 1908.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മണിപ്രവാളം ൧൧


 ഉൾക്കൊളും മോദമോടാ മഹിതതരമഹാ-
  മാതൃനോടൊത്തു പിന്നെ-
 സ്സൎക്കാർകാൎയ്യങ്ങൾ നോക്കിസ്സകലമപി നട-
  ത്തീടിനാനാടലെന്ന്യേ        ൫൦

 അക്കാലം മുതലാ നൃപന്നുടെ നയോ-
  പായപ്രയോഗങ്ങളാൽ
 മുഷ്കാളും ഖലരക്രമങ്ങളഖിലം
  പെട്ടെന്നു വിട്ടൂഴിയിൽ
 കൈക്കൂലിക്കു കൊതിച്ചിടും കുടിലരാം
  സൎക്കാർപണിക്കാൎക്കുമ-
 ങ്ങുൽക്കുലോൽക്കടഭീതി ചേൎത്തതിനു കൈ
  പൊക്കാതെയാക്കീ നൃപൻ.        ൫൧

 ശ്രീരാമക്ഷിതിപാലകൻ ധരണീയേ-
  ക്കാത്തത്ര പാൎത്തീടവേ
 പാരാതേ ഖരദൂഷണാദികൾ നശി-
  ച്ചുൾത്താരിൽ മുത്താൎന്നഹോ!
 പാരിക്കും സുമനോഗണങ്ങൾ സുഖമാ-
  യ്‌വർത്തിച്ചതെന്തത്ഭുതം?
 പാരിൽപ്പുണ്യജനങ്ങളന്നു നിതരാം
  വൎദ്ധിച്ചതാണത്ഭുതം.        ൫൨

 ഇപ്പാരിടത്തിലഖിലം പുകഴും റവന്യൂ-
 ഡിപ്പാൎട്ടുമേണ്ടിലളവറ്റ കുഴപ്പമെല്ലാം
 അപ്പാൎത്ഥിവൻ സപദി തീൎത്തു പരിഷ്ക്കരിച്ചു
 കെല്പാൎന്നിടും പുതിയ ചട്ടവുമേൎപ്പെടുത്തി.        ൫൩

  ഭൂവിൽപ്പാരം പുകഴും
 സിവിൽക്കോൎട്ടിന്നെഴുന്ന ചട്ടമതും
  ആ വിരുതൻ ഭൂമീശ്വര-
 നാവിൎമ്മോദം പരിഷ്കരിച്ചുതദാ.        ൫൪

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/13&oldid=163112" എന്ന താളിൽനിന്ന് ശേഖരിച്ചത്