താൾ:Madamahee shathagam Manipravalm 1908.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦ മാടമഹീശശതകം അബ്ഭാഗിനേയഗുണമോൎത്തതിതുഷ്ടിയോടും
 നല്പാൎവ്വണേന്ദുമുഖിയാം നിജകാന്തയോടും
 ഇപ്പാരിടത്തിൽ നിറവാന്നൊരുകീൎത്തിയോടും
 സൽഭാഗധേയനിധി വാണു യുവക്ഷിതീന്ദ്രൻ        ൪൬

 കോളിൽക്കൊല്ലമൊരായിരത്തൊടെഴുപ-
  ത്തൊന്നിൽക്കടന്നാദ്യമേ
 മേളിച്ചീടിന ചിങ്ങമാസമിരുപ-
  ത്തേഴാം ദിനേ ശോഭനേ
 നാളീകേക്ഷണഭക്തനാം യുവനൃപൻ
  മൂപ്പാൎന്നു കെല്പോടു ഭൂ-
 വാളീടാൻ വിധിപോലെ ചെയ്തു ശുഭമാം
  സിംഹാസനാരോഹണം.        ൪൭

 അവനിപനുടെ കേൾവിപ്പെട്ട പട്ടാഭിഷേകോ-
 ത്സവമതിനുടെ ഘോഷം വിസ്തരിച്ചത്ര ചൊൽവാൻ
 ഇവനിഹ മതിയാകില്ലെന്നതല്ലിന്നു പാൎത്താൽ
 ശിവശിവ! വിരുതേറും ശേഷനും ശേഷി പോരാ.        ൪൮

 സ്വൈരം ശ്രീരാമഭൂമീശ്വരനാഥ സരസം
  പ്രാജ്യമാം രാജ്യകാര്യം
 പാരംഭംഗ്യാ നടത്തീടണമിതി മനസാ
  താനുറച്ചുനമെന്ന്യേ
 ആരംഭിച്ചാൻ മുറയ്ക്കങ്ങനെ സപദി പരി-
  ഷ്കാരമോരോന്നതെല്ലാം
 നേരംപോക്കല്ല ചൊല്ലുന്നതിനിഹ വിരുതും
  നേരവും പോരഹോ! മേ.        ൪൯

 ദിക്കാകെക്കേൾവികേട്ടുള്ളൊരു നയനിധിയാം
  രാജഗോപാലകാചാ-
 രിക്കായ്‌തീട്ടൂരമേകി ക്ഷിതവരനുടനേ
  ഹന്ത! തൻ മന്ത്രിയാക്കി.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/12&oldid=163111" എന്ന താളിൽനിന്ന് ശേഖരിച്ചത്