മണിപ്രവാളം | ൯ | |
ചൊല്ലാളും യുവരാജമൌലി മതിമാ-
നുൾത്താരിലോൎത്താശുതാ-
നുല്ലാസത്തൊടു പാൎവ്വതീപരിണയം
ചെയ്താൻ സകൌതൂഹലം. ൪൦
അനഘതയൊടുകൂടിബ്ഭൂതലോൽബ്ഭൂതയായി-
ജ്ജനകനധികമായുൾപ്രീതിയും ഖ്യാതിയും താൻ
അനവരതമുദിപ്പിച്ചോരു തൻ ജായയോടൊ-
ത്തനുദിനമഥ വാണാൻ കോമളൻ രാമദേവൻ. ൪൧
ശ്രീരാമനും യുവനരേശ്വനും സ്വകാന്ത-
മാരോൎക്കുകിൽ ക്ഷിതിജമാരതിനില്ല വാദം
എന്നാലുമേകയുടെ താതനഹോ! വിദേഹ-
നന്യയ്ക്കു താതനഴകാൎന്നു സുദേഹനല്ലോ. ൪൨
സമ്പന്നനാം യുവനൃപൻ പുനരാശു ശിഷ്യ-
സമ്പത്തനല്പമുളവാക്കണമെന്നുറച്ചു
തൻപത്തണഞ്ഞ പലരേയുമഹോ! സ്വവിദ്യാ-
സമ്പത്തുകൊണ്ടു പരിപൂൎണ്ണരതാക്കി ധീമാൻ. ൪൩
അൻപാൎന്നൊരാ നൃപതി നൾകിയ വിദ്യയാകും
സമ്പാദ്യമാൎന്നു പലരും ബഹുധന്യരായി
വൻപാൎന്ന ധീരമതി തല്പ്രിയഭാഗിനേയൻ
മുൻപാൎന്നിതായവരിലുന്നതബുദ്ധിശക്ത്യാ. ൪൪
ബീയേജ്ജയിച്ചു ബഹുവിശ്രുതനായിദാനീം
ശ്രീയേറ്റമാൎന്നരിയ പണ്ഡിതമൌലിയായി
ആയോഗ്യനങ്ങുവിലസുന്നിതു, തത്സമാന-
നായോരു ചാരുമതിയാരിഹ പാരിടത്തിൽ? ൪൫
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |