താൾ:Madamahee shathagam Manipravalm 1908.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാടമഹീശശതകം ഇന്നും കോവിലകത്തു കോവിദവര-
  ശ്രേണിക്കു മാണിക്ക്യമായ്
 മിന്നും സൽഗുണനാം ദ്വിജേന്ദ്രമണിതൻ-
  വിദ്വത്വവൃത്താദികൾ
 ഒന്നും ഞാൻ പറയാതെ തന്നെയറിയാ-
  മെല്ലാൎക്കു,മുല്ലാസമാ-
 ൎന്നെന്നും വാണരുളട്ടെ ഭൂപഗുരുവാ
  സ്ഥാനത്തു മാനത്തൊടും.        ൩൫

ശ്രദ്ധിച്ചു ശാസ്ത്രമളവറ്റു പഠിക്കകൊണ്ടും
ബുദ്ധിപ്രഭാവമതുകൊണ്ടുമഹോ! വിശേഷാൽ
വൎദ്ധിച്ച വൈദുഷിവശാൽ ബുധവൎയ്യഭാവം
സിദ്ധിച്ചു സൽപടുതയൊത്തു വിളങ്ങി ബാലൻ.        ൩൬

  ഹൂണഭാഷമുതലായതിലും ഗീ-
  ൎവ്വാണഭാഷയതിലെന്നതുപോലെ
  ചേണെഴുന്ന നൃപതീന്ദ്രകുമാരൻ
  ക്ഷീണമറ്റ പുരനൈപുണി നേടി.        ൩൭

 ഇതിപലപല ഭാഷാഭേദവൈദഗ്ദ്ധിയാൎന്നും
 ധൃതിയൊടഖിലശാസ്ത്രാംഭോധിപാരം കടന്നും
 ക്ഷിതിരമണകുമാരൻ ഹന്ത! സൎവ്വജ്ഞനായി-
 ട്ടതിപുകഴൊടു വാണാൻ ഭോജരാജോപമാനൻ.        ൩൮

 ഭുവനം നിറഞ്ഞു കവിയുന്ന കീൎത്തിയും
 നവയൗവനത്തിനുളവായ പൂൎത്തിയും
 യുവരാജപട്ടമതിനുള്ളവസ്ഥയും
 ജവമോടു പൂണ്ടഥ വസിച്ചു ഭാഗ്യവാൻ.        ൩൯

 എല്ലായ്പോഴുമടുത്തു പാൎവ്വതി വസി-
  ച്ചീടാതിരുന്നീടുകിൽ-
 ത്തെല്ലാഹന്ത! ഭവിച്ചുപോം കുറവു തൻ-
  സൎവജ്ഞതയ്ക്കെന്നുടൻ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/10&oldid=163109" എന്ന താളിൽനിന്ന് ശേഖരിച്ചത്