താൾ:Kundalatha.djvu/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നെ. കറുത്തു നീണ്ടു് അതിനിബിഡമായ താടി---നീണ്ടു തടിച്ച വളരെ ബലമുള്ള ശരീരം--- തീപ്പൊരികൾ പറക്കുന്നു എന്നു തോന്നതക്കവണ്ണം ഉജ്ജ്വലത്തുക്കളയ നേത്രയുഗങ്ങൾ---ഇങ്ങെനെയാണു് ആ യവനന്റെ സ്വരൂപം.കുതിരയുടെ ജീനിന്മേൽ ഒരു വലിയ കുന്തം തിരുകിയിട്ടുണ്ടു് . അരയിൽനിന്നു് അതിദീഘമായ ഒരു വാൾ ഉറയോടുകൂടി തൂങ്ങുന്നുണ്ടു്. കൈയിൽ ഒരു വലിയ വണ്മഴുവും ഉണ്ടു്. എല്ലാംകൂടി കണ്ടാൽ ഒരു നല്ല യോദ്ധാവാണെന്നു തോന്നും.

ആ യവനയോദ്ധാവും ഒരു കൈകൊണ്ടു് തന്റെ നീണ്ട താടി ഉഴിഞ്ഞുകൊണ്ടും, മറേറക്കയ്യിൽ ആവലിയ വെനണ്മഴു എടുത്തു ചുഴററിക്കൊണ്ടു് ഒരാള കാത്തുനിൽക്കുന്നതുപോലെ ഒരു ദിക്കിലേക്കുതന്നെ നോക്കിക്കൊണ്ടു് കുറച്ചുനേരം നിന്നപ്പോഴേക്ക്, ആ ദിക്കിൽനിന്നു് വേറോരുയവനയോദ്ധാവു് കുതിരപ്പുറത്തു് അതിവേഗത്തിൽ ഓടിച്ചകൊണ്ടുവരുന്നതു കാണാറായി.അയാളുടെ മുഖവും വേഷവും മറ്റും മേൽ വിവരിച്ചമാതിരിതന്നെ. പക്ഷേ, വേഷം ആസകലം ധവളവർണ്ണമാണ്. താടിയും വെളുത്തതുതന്നെ.വെണ്മഴു ഇല്ല, വാളാന്നു് അയുധം ,മറ്റും വ്യത്യാസം ഒന്നും ഇല്ല .

ആ കെളുത്ത താടിയുള്ള യവനൻ വേഗത്തിൽ വന്നു, ബദ്ധപ്പാടോടുകൂടി ചിലതു് കറുത്ത താടിയുടെ ചെവിയിൽ മന്ത്രിച്ചപ്പോൾ അയാൾ തന്റെ പക്കൽ ഉണ്ടായിരുന്ന ഒരു ചെറിയ കുഴൽ എടുത്തു് കൂകി വിളിക്കുമ്പോലെ ഉച്ചത്തിൽ വിളിച്ചു് കിഴക്കോട്ടേക്കു നോക്കി നിന്നു. അരനിമി‍ഷത്തിനുള്ളിൽ ആ ദിക്കിൽനിന്നും വേറൊരു യവനയോദ്ധാവു് ഓടിച്ചുവന്നു.അയാളുടെ വേഷവും മുഖവും മേൽപറഞ്ഞവരുടെ മാതിരി തന്നെയാണു്.പക്ഷേ, വസ്ത്രങ്ങൾ ഒക്കെയും രക്തവർണമായിരുന്നു.താടിയും അല്പം ചെമ്പിച്ച നിറമായിരുന്നു. കയ്യിൽ ഒരു വലിയ കുന്തം പിടിച്ചിരിക്കുന്നു. അരയിൽനിന്നു ഒരു വാൾ തൂക്കിയിട്ടും ഉണ്ടു്.

മൂന്നുപേർക്കും അല്പം വിശേഷവിധികൂടിയുണ്ടു്. വെള്ളത്തോടിക്കു് കറുത്തതും, കറുത്ത താടിക്കു് ചുവന്നതും ചുവന്ന താടിക്കു് വെളുത്തതും ആയ ഓരോ പട്ടുറുമാൽ പിൻഭാഗത്തുനിന്നു് വിശദമായി കാണത്തക്കവണ്ണം , മടക്കി ചുമലിൽ ഒരു ഭഗത്തേക്കായിട്ടു് കെട്ടീട്ടുണ്ടായിരുന്നു. ഇങ്ങനെ വേഷംകൊണ്ടു് ഏകാകൃതികളാണെങ്കിലും ഉടുപ്പിന്റെ വർണത്താൽ വ്യത്യാസപ്പെട്ടിരുന്ന ആ യവനന്മാരുടെ സ്വരൂപങ്ങൾ, സമാനവർണങ്ങളായ താടികളാൽ അധികം വ്യത്യാസപ്പെട്ടവരായി തോന്നുകയുംചെയ്തിരുന്നു .

യവനന്മാർ മൂവരും എത്തികൂടിയ ഉടനെ വെള്ളത്താടി വന്ന വഴി ദക്ഷിഭാഗത്തേക്കു് അയളെത്തന്നെ മുമ്പിലാക്കി മൂന്നു പേരുംകൂടി അല്പം ഓടിച്ചപ്പോഴേക്കു്, കലിംഗമഹാരാജാവിനെ എടുത്തുകൊണ്ടുപോകുന്ന ഡോലിക്കാരും, അവരുടെ കൂടെ രക്ഷയ്ക്കു്

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/99&oldid=163107" എന്ന താളിൽനിന്ന് ശേഖരിച്ചത്