താൾ:Kundalatha.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലെ അവരുടെ സ്ഥാനം വിട്ടു മണ്ടിത്തുടങ്ങി.കുന്തളേശൻ മഹാരാജാവിന്റെ മുൻമ്പിൽ എത്തിയ ഉടനെ കൂടെ കൊണ്ടുവന്നിട്ടുണ്ടായിരുന്ന ഉറപ്പുള്ള ഒരു ഡോലി തിരുമുമ്പാകെ വെപ്പിച്ചു് 'തിരുമനസ്സുകൊണ്ടു് അതിൽ കയറി ഇരിക്കണം' എന്നു് ഉറപ്പിച്ചു് പറഞ്ഞു. വൃ‌ദ്ധൻ വസ്തുത മുഴുവനും ഗ്രഹിയാതെ 'എന്തിന്നു്'? എന്നു ചോദിച്ചു.'അതു ഞാൻ വഴിയെ ഉണർത്തിക്കാം' എന്നു പറഞ്ഞു് കൃതവീര്യൻതന്നെ വൃദ്ധനായ മഹാരാജാവിനെ പതുക്കെ താങ്ങിപ്പിടിച്ചു് എടുത്തു വണക്കത്തോടുകൂടി ഡോലിക്കുള്ളിൽ വെച്ചു് വാതിലടച്ചു. ഡോലിക്കാരോടു വേഗത്തിൽ കൊണ്ടുപോകുവാൻ അടയാളം കാണിക്കുകയുംചെയ്തു. ഡോലിക്കാർ ഗോപുത്തിൽ എത്തിയപ്പോഴേക്കു് അവരുടെ രക്ഷയ്ക്കു് കുന്തളശന്റെ ഭടന്മാരിൽ ഒരു മുപ്പതു ആളുകളും അവരുടെ മേധാവിയും കൂടെ കൂടി കഴിയുന്ന വേഗത്തിൽ അവർ കുന്തളരാജ്യത്തിന്റെ നേരിട്ടു് ഡോലിയുംകൊണ്ടുപോകയും ചെയ്തു.

ഈ കാര്യം അര നാഴികക്കുള്ളിലാണു് കുന്തളേശൻ സാധിപ്പിച്ചതു്. അതിനിടയിൽ പശ്ചിമഗോപുരം രാജധാനിക്കുള്ളിൽ ഭണ്ഡാരശാല മുതലായ പല പല മുഖ്യമായ സ്ഥലങ്ങളും കുന്തളേശന്റെ സൈന്യം കൈവശമാക്കി. താമസിയാതെ രാജധാനി മുഴുവനും കുന്തളേശൻ കരസ്ഥമാക്കുമെന്നു തീർച്ചയായിത്തുടങ്ങിയപ്പോഴേക്കു് കിഴക്കുഭാഗത്തുകൂടി വന്നിരുന്ന ശത്രസൈന്യം മിക്കതും അഘോരനാഥന്റെയും വേടർക്കരചരന്റെയും അത്ഭുതമായ പരാക്രമം കൊണ്ടു് ഒടുങ്ങിതുടങ്ങി. ആ സമയത്തുതന്നെയാണു് കൃതവീര്യനും സൈന്യവും പടിഞ്ഞാറെ ഗോപുരത്തിലൂടെ അകത്തേക്കു് കടന്ന വിവരം ഒരുവൻ ഓടിച്ചെന്നു് അഘോരനാഥനെ അറിയച്ചതു്.ഇടിവെട്ടിയതുപോലെ അദ്ദേഹം ഒന്നു് നടുങ്ങി, അര വിനാഴിക നേരം ആ നിലയിൽ നിന്നുതന്നെ ആലോചിച്ചു് ഉടനെ മനസ്സുറച്ചു് അശ്വാരൂഢന്മായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറു ഭടന്മാരോടുകൂടെ കിഴക്കേ ഗോപുരത്തിന്നു് നേരിട്ടു പോകയുംചെയ്തു .

(മൂന്ന് യവനന്മാർ)

രാജധാനിയുടെ സമീപം യുദ്ധം ഇങ്ങനെ ഭയങ്കരമായി മുറുകിക്കൊണ്ടിരിക്കെ അവിടെനിന്നു് രണ്ടു നാഴിക വഴി വടക്കു് ഒരു വഴിയമ്പലത്തിനു സമീപം സാമാന്യത്തിൽ അധികം വലിയ ഒരു കറുത്ത അറബിക്കുതിരയുടെ പുറത്തുകയറി ഒരാൾ ഇരിക്കുന്നതു് കാണായി. അയാളുടെ മുഖം അതിശൈത്യമുള്ള യവനരാജ്യങ്ങളെപ്പോലെ വെളുപ്പും മഞ്ഞയും കൂടികലർന്ന മനോഹരമായ ഒരു നിമിഷമായിരുന്നു. മുഖമൊഴികെ ശരീരം മുഴുവനും കറുത്ത കുപ്പായവും കാലൊറയുംകൊണ്ടു് ല്ലവണ്ണം മൂടിയിരുന്നു. തലക്കെട്ടും കറുത്തതുതന്നെ.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/98&oldid=163106" എന്ന താളിൽനിന്ന് ശേഖരിച്ചത്