താൾ:Kundalatha.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തേക്കിറങ്ങി കുന്തളേശന്റെ കുതിരപ്പടയോടു് നേരിടുവാൻ കുതിരയില്ലാത്തതിനാൽ വേടർക്കു് സാമർത്ഥ്യവും പോരായിരുന്നു.ആകയാൽ അവർ യുവരാജാവിന്നു കഴിയുന്ന സഹായം ചെയ്‌വാൻ വേണ്ടി കുന്നിന്റെ വേറൊരു ഭാഗത്തുകൂടി കീഴ്‌പോട്ടിറങ്ങി ആ സൈന്യത്തിന്റെ വലത്തെ പാർശ്വത്തേയ്ക്കണയുകയുംചെയ്തു .

അതിന്നിടയിൽ അഘോരനാഥനും യുവരാജവിന്റെ രക്ഷയ്ക്ക് തന്റെ സ്ഥാനം വിട്ടു് ഓടി എത്തി. ആകാരദാരുണനായ അദ്ദേഹത്തിന്റെ ഉന്നതഘോണംകൊണ്ടു് ശോഭിതമായ മുഖം എല്ലാറ്റിന്റേയും മീതെ പൊങ്ങിക്കാണുമാറായപ്പോഴേക്കു് യുവരാജാവിനും സൈന്യത്തിനും ധൈര്യവും ഉത്സാഹവും വർദ്ധിച്ചു. യുവരാജാവിന്റെ സൈന്യം സന്തോഷംകൊണ്ടു് ആർത്തുവിളിച്ചു അദ്ദേഹം എത്തിയ ഉടനെ തന്റെ നീണ്ട വലിയ വാൾ ഊരിപ്പിടിച്ചു് ശത്രു സൈന്യത്തിലുള്ള പ്രധാനികളെ ഓരോരുത്തരെയും സുക്ഷിച്ചുനോക്കിത്തുടങ്ങി. അതിന്റെ ആവശ്യം കൃതവീര്യനെ കണ്ടുപിടിപ്പാനായിരുന്നു. കൃതവീര്യനോടു നേരിട്ടു പൊരുതി അദ്ദേഹത്തെ തോല്പിച്ചാൽ ശത്രുക്കൾ ഉടനെ തോറ്റോടിപ്പോകുമെന്നും എന്നാൽ, അധികം ജീവനാശംകൂടാതെ യുദ്ധം അവസാനിപ്പിക്കാമെന്നുമായിരുന്നു അഘോരനാഥന്റെ നോട്ടം.അദ്ദേഹത്തോടു നേരിടുവാൻ തന്റെ സൈന്യത്തിൽ തന്നെപ്പോലെ അത്ര ബലവും അഭ്യാസവും ഉള്ള ആളുകൾ വേറെ ആരും ഇല്ലെന്നും അഘോരനാഥന് നല്ല നിശ്ചയമുണ്ടായിരുന്നു. അഘോരനാഥൻ കൃതവീര്യനെ തിരയുന്നതിടയിൽ യുവരാജാവിന്റെ സൈന്യവും ശത്രുസൈന്യവും തമ്മിൽ ഏറ്റുമുട്ടി, ഘോരമായ സമരം ആരംഭിക്കുകയും ചെയ്തു

രാജധാനിയുടെ കിഴക്കു ഭാഗത്തു് കുന്തളേശന്റെ സൈന്യം ഭയങ്കരമായി അങ്ങനെ പൊരുതുവാൻ തുടങ്ങിയപ്പോഴേക്കു്, ഏകദേശം അത്രതന്നെ വലുതായ മറ്റൊരു സൈന്യം ആരും വിചാരിക്കാത്ത ദുർഘടമായ ഒരു സ്ഥലത്തുകൂടി കടന്നുവന്നു് അധികം ശബ്ദങ്ങളും കോലാഹലവുംകൂടാതെ രാജാധാനിയുടെ പശ്ചിമഗോപുരത്തിന്നു് സമീപം എത്തി.എത്തിയ ഉടനെ അവിടെ നിർത്തിയിരുന്ന ചെറിയ സൈന്യത്തോടു് ചുരുക്കത്തിൽ ഒന്നു് ഏറ്റു.അവരുടെ എണ്ണം കുറകയാലും സാമർത്ഥ്യം പോരായ്മയാലും ശത്രുക്കൾക്ക് രാജാധാനിക്കുള്ളിൽ കടക്കുവാൻ അധികം പ്രയസമുണ്ടായില്ല. ഉള്ളിൽ കടന്നതിന്റെശേഷമാണു് കുന്തളേശൻ എത്തിയ വിവരം അഘോരനാഥനെ അറിയിക്കുവാൻ ആൾ പോയതു്. ആ സൈന്യത്തിന്റെ അധിപതി കൃതവീര്യൻ താൻതന്നെയായിരുന്നു.

അദ്ദേഹം രാജധാനിക്കുള്ളിൽ കടന്ന ഉടനെ ഒരു നിമിഷം പോലും കളയാതെ വൃദ്ധനായ കലിംഗരാജാവിന്റെ അരമനയുടെ മുകളിലേക്കു കയറിച്ചെന്നു. ദുർബലന്മാരായ രക്ഷിജനം കുന്തളേശനും ഭടന്മാരും വരുന്ന കണ്ടപ്പോൾ വ്യാഘ്രത്തെക്കണ്ട ശ്വാക്കളെപ്പോലെ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/97&oldid=163105" എന്ന താളിൽനിന്ന് ശേഖരിച്ചത്