താൾ:Kundalatha.djvu/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുമ്പത്തെ അദ്ധ്യായത്തിൽ വിവരിച്ച പ്രകാരം ഉറങ്ങിക്കിടക്കുന്നസൈന്യങ്ങൾ യുവരാജാവിന്റെ പാളയത്തിൽനിന്നു് പ്രഭാതസമയത്തു് കാഹളശബ്ദവും ഭേരീനിനാദവും കോലാഹലവും കേൾക്കുകയാൽ ഉണർന്നു് ഉടുപ്പിട്ട് ആയുധപാണികളായി. ആ കോലാഹലം ഉണ്ടായതു് കുന്തളേശന്റെ സൈന്യം ദൂരത്തു വരുന്നതു കണ്ടതിനാലായിരുന്നു. ആ സൈന്യത്തെ കണ്ട ദിക്കിന്റേയും യുവ രാജാവിന്റെ പാളയം അടിച്ചതിന്റേയും മദ്ധ്യത്തിൽ ഒരു ചെറിയകുന്നും അതിന്നു.ചുററും നല്ല കാടും ഉണ്ടായിരുന്നതിനാൽ കുന്തളേശന്റെ സൈന്യം എത്ര വലിയതാണെന്നറിവാൻ പ്രയാസമായിത്തീർന്നു ആ കാട്ടിൽ യുവരാജാവിന്നു് യാതെരു തോലിയും വരരുതെന്നുള്ള കരുതലോടും അദ്ദേഹത്തിന്റെ ദേഹരക്ഷയിങ്കൽ വളരെ താൽപര്യത്തോടുംകൂടി, വേടർ നിന്നിരുന്ന സഥലം കുറേ ഉയർന്നതായിരുന്നതിനാൽ അതു് അവർ ഓരോ മരങ്ങളുടേയും പൊന്തകളുടെയും പിന്നിൽ തങ്ങളുടെ ശരീരത്തെ മറച്ചാണു നിന്നിരുന്നതു്. അതുകൊണ്ടുംസ്വതെ കറുത്ത അവരുടെ ശരീരം അധികഭാഗം നഗ്നമായിരുന്നതിനാലും ശത്രുക്കൾ വേടരെ കാണാതെയും അവരുടെ വളരെ അരികത്തു് ,പെട്ടെന്നു് ചെന്നെത്തി എത്തേണ്ട താമസമേയുണ്ടായുള്ളു, അപ്പോഴേക്കു് കാട്ടിൽ ഒളിഞ്ഞിരുന്നിരുന്ന വേടർ ഒന്നായി എഴുനീററു്,അതിവിദഗ്ദ്ധതയോടുകൂടി ശത്രൂസൈന്യത്തിന്മേൽ കഠിനമായ അമ്പുമാരി തുടരെത്തുടരെ തൂകി. ഒട്ടും ഓർക്കാതെ ഇങ്ങനെ ഒരടി കിട്ടിയപ്പോൾ, ഹുങ്കാരംത്തോടുകൂടി പോയിരുന്ന ആ‍ സൈന്യത്തിന്റെ ദ്രുതഗതി പൊടുന്നനെ നിന്നു് കുഴപ്പമോടുകൂടി അല്പനേരം പരിഭ്രമിക്കുകയാൽ വേടന്മാരുടെ ഇടവിടാതെയുള്ള അസ്രൂപ്രയോഗം കൊണ്ടു് അതിനുവലുതായ നാശം നേരിടും ശത്രുസൈന്യത്തിൽ വില്ലാളികൾ ഇല്ലാതിരുന്നതിനാൽ അതിന്റെ സേനാപതി, വേടരോടു യാതൊന്നും പകരംചെയ്വാൻ ശ്രമിക്കാതെ, ശേഷിച്ച സൈന്യത്തെ വേഗത്തിൽ മുന്നോട്ടു നടത്തി യുവരാജാവിന്റെ വ്യൂഹത്തോടടുപ്പിച്ചു അപ്പോൾ വേടർക്കു് എയ്യുവാൻ തരമില്ലാതായി. നിരന്ന സമ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/96&oldid=163104" എന്ന താളിൽനിന്ന് ശേഖരിച്ചത്