താൾ:Kundalatha.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്സല്ല്യവും ദയയും ഉള്ള അദ്ദഹത്തെ വിട്ടു പോകാൻ എനിക്കു ധൈര്യം മതിയാകുന്നില്ല.

രാമകിശോരൻ: അദ്ദേഹത്തെ വിട്ടുപോവാൻ മനസ്സില്ലായ്മ എനിക്കും കുന്ദലതയേക്കാൾ ഒട്ടും കുറവില്ല. വേഗത്തിൽ മടങ്ങിവരാമല്ലോ എന്നു വിചാരിച്ചു് സമാധാനപ്പെടുകയാണു് ഞാൻ ചെയ്യുന്നതു്.

കുന്ദലത: അച്ഛനോടു നമ്മുടെകൂടെ പോരേണമെന്ന് അപേക്ഷിച്ചാലോ?

രാമകിശോരൻ: അതുണ്ടാവുമെന്നു് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഈ വിജനവാസവും മറ്റും കണ്ടതുകൊണ്ടു് എനിക്ക് ഊഹിക്കാം. അതുകൊണ്ടു് നാം അങ്ങനെ ചെയ്യണമെന്ന് അപേക്ഷിച്ച് അദ്ദേഹത്തിന് മനസൗഖ്യമില്ലാതാക്കിതീർക്കുന്നതു നന്നല്ല. കുന്ദലതയുടെ സമ്മതം ഉണ്ടെങ്കിൽ, ഞാൻ പോയി നാലു ദിവസം എന്റെ സോദരിയുടെ ഒരുമിച്ചു് താമസിച്ചു് വേഗത്തിൽ മടങ്ങിവരാം. കുന്ദലതയെ കാണായ്കയാലുള്ള വ്യസനം ഒരു ശൃംഖലപോലെ ഞാൻ പോകുന്നേടത്തൊക്കെയും എന്നെ ബന്ധിക്കും. കുന്ദലതയെ കാണ്മാനുള്ള ആഗ്രഹം ഇങ്ങോട്ടേക്ക് എന്നെ സദാ ആകർഷിക്കുകയും ചെയ്യും. ആയതുകൊണ്ട് ഞാൻ പോയിവരുവാൻ സമ്മതിക്കണേ.

കുന്ദലത: [കണ്ണിൽ അശ്രുബിന്ദുക്കൾ പൊടിഞ്ഞുകൊണ്ടു്] അങ്ങുന്നു പോയാൽ വേഗത്തിൽ വരുമല്ലോ; പോയി വന്നാട്ടെ. സോദരിയെ കാണ്മാൻ താല്പര്യംകൊണ്ടല്ലേ, എന്നും മററും എനിക്കു തന്നെ തോന്നുന്നുണ്ടു്. പക്ഷേ, തമ്മിൽ പിരിയുക എന്നും പോകാനുള്ള രാജ്യത്തിന്റെ ദൂരവും വിചാരിക്കുമ്പോഴുണ്ടാകുന്ന വ്യസനം അടക്കുവാൻ ഞാൻ സമർത്ഥയാകുന്നില്ല.

രാമകിശോരൻ കണ്ണുനീർ തുടച്ചു് കുന്ദലതയെ സമാധാനപ്പെടുത്തുവാൻ തുടങ്ങുമ്പോൾ കുന്ദലത വ്യസനം സഹിയാതെ രാമകിശോരന്റെ മാറിടത്തിലേക്കു തല ചായിച്ചു്. അശ്രുധാരകൊണ്ട് രാമകിശോരനെ കുളിപ്പിച്ചു.

രാമകിശോരൻ, ' ഇങ്ങനെ വ്യസനിക്കുന്നതായാൽ ഞാൻ കുന്ദലതയെ പിരിഞ്ഞു് എങ്ങും പോകുന്നില്ല. നിശ്ചയംതന്നെ. സോദരിയെ കാണ്മാൻ എങ്ങനെയെങ്കിലിലും ഞാൻ വഴിയുണ്ടാക്കിക്കൊള്ളാം. ഏതായാലും ഒങ്ങനെ വ്യസനിക്കരുതേ' എന്നു പറഞ്ഞു.

ആ നിലയിൽത്തന്നെ രണ്ടുപേരുംകൂടി നിൽക്കുമ്പോൾ യോഗീശ്വരൻ പിൻഭാഗത്തുകൂടി കടന്നുവരുന്നത് അവർ കണ്ടില്ല. രാമകിശോരന്റെ ഒടുക്കത്തെ വാക്കുകൊണ്ട് യോഗീശ്വരൻ വസ്തുത സൂക്ഷ്മമായി ഊഹിച്ചു. പിന്നെ അവർ അത്ര കഠിനമായി വ്യസനിക്കിന്നതു കണ്ടപ്പോൾ, സാവധാനത്തിൽ അവരുടെ മുൻഭാഗത്തു് വന്നു നിന്നു. രാമകിശോരന്നു് യോഗീശ്വരനെ കണ്ടപ്പോൾ അല്പം പരി-

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/89&oldid=163096" എന്ന താളിൽനിന്ന് ശേഖരിച്ചത്