താൾ:Kundalatha.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമകിശോരൻ: നേരം ഞാൻ വിചാരിച്ചതുപോലെ അത്ര അധികമായിട്ടില്ല.

കുന്ദലത: നാം നടക്കാൻ തോട്ടത്തിലേക്കു വന്നതിൽപ്പിന്നെ ഈ അല്പനേരംകൊണ്ടു നമ്മുടെ മനസ്സിൽ എന്തെല്ലാം മാതിരി വിചാരങ്ങളാണു് ഉണ്ടായതു്. അധികം നേരമായി എന്നു തോന്നിയതു് അതുകൊണ്ടായിരിക്കണം.

രാമകിശോരൻ: ഈ അല്പനേരംകൊണ്ടു്, നമ്മുടെ വിചാരങ്ങളും സ്ഥിതിയും എത്ര ഭേദംവന്നു! ഏതെല്ലാം ആശകൾ സാധിച്ചു; ഏന്തെല്ലാം ശങ്കകൾ നശിച്ചു; എത്രയെല്ലാം മോഹങ്ങൾ ജനിച്ചു; നമ്മുടെ മോദഖേദങ്ങൾ അത്രയും നമ്മുടെ ചിത്തവൃത്തികളെ ആശ്രയിച്ചവയാണെന്നു നമ്മുടെ ഇപ്പോഴത്തെ അനുഭവംതന്നെ ദൃഷ്ടാന്തപ്പെടുത്തുന്നുവല്ലോ! ആശ്ചര്യം!

കുന്ദലത: നമ്മുടെ ഇപ്പോഴത്തെ ഈ അവസ്ഥ അകൃതസുകൃതന്മാർക്ക് അസുലഭം തന്നെ.

രാമകിശോരൻ: പക്ഷേ,നിരുപമമായ ഈ സന്തോഷം അധികനേരം നിൽക്കുമെന്നു മാത്രം വിചാരിക്കേണ്ട.മനുഷ്യർക്ക് ദു:ഖ സമ്മിശ്രതമല്ലാതെ സുഖം ദുർല്ലഭം.വരുവാൻ പോകുന്ന ഒരു സുഖക്കേടു ഇതാ ഇപ്പോൾ തന്നെ എന്റെ മനസിൽ നിഴലിച്ചിരിക്കുന്നു.ആലോചിക്കുന്നിടത്തോളം.ആ നിഴൽ അധികം ഇരുളുകയും ചെയ്യുന്നു.കഷ്ടം!

കുന്ദലത:അത് എന്ത് ?'. എന്നു ചേദിക്കുമ്പോലെ,സങ്കടത്തോടുകൂടി രാമകിശോരന്റെ മുഖത്തേക്കു നോക്കി.

രാമകിശോരൻ: എനിക്ക് എന്റെ സോദരിയെകാണ്മാൻ വൈകിരിക്കുന്നു.എന്നെ ഇതു വരയായിട്ടു കാണ്മാതായാൽ അവൾ ഇപ്പോൾതന്നെ വ്യസനിക്കുന്നുണ്ടാവും.പോയി വേഗത്തിൽ മടങ്ങിവരാമെന്നുതോന്നുന്നുണ്ട് .എങ്കിലും കുന്ദലതയെ പിരിയുന്നു എന്നു വിചാരിക്കുമ്പോൾതന്നെ എനിക്കു വിഷാദമാകുന്നു.സോദരിയെ കാണ്മാതിരിക്കുന്നതോ,അതും വിഷമം എന്തുചെയ്യേണം എന്നറിഞ്ഞില്ല.

കുന്ദലത: കഷ്ടം!മനുഷ്യരുടെ സുഖം,മിന്നൽപിണരുപോലെ ക്ഷണമാത്രം പ്രകാശിച്ച്,അതാ,നോക്കു!എന്നു പറയും മുമ്പു് ദു:ഖമാകുന്ന അന്ധകാരം ഗ്രസിച്ചുകഴിയുന്നുവെല്ലോ!

രാമകിശോരൻ: ഞാൻ കുന്ദലതയെയും എന്റെ ഒരുമിച്ച് കൊണ്ടുപോയാലോ?

കുന്ദലത: വളരെ സന്തോഷം തന്നെ പക്ഷേ-

രാമകിശോരൻ: പക്ഷേ അച്ഛൻ സമ്മതിക്കുമോ എന്നാണു സംശയം.അല്ലേ?

കുന്ദലത: നമ്മുടെ രണ്ടാളുടെയും ഇഷ്ടം ഇന്ന പ്രകാരമെന്നറിഞ്ഞാൽ അച്ഛൻ അതിനു മറുത്തു് ഒരു വാക്കുപോലും പറകയില്ല. അദ്ദേഹം അത്ര നല്ലാളാണ്. പക്ഷേ, എന്നെക്കുറിച്ചിത്രയും ഇത്രയുംവാ-

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/88&oldid=163095" എന്ന താളിൽനിന്ന് ശേഖരിച്ചത്