Jump to content

താൾ:Kundalatha.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമകിശോരൻ: നമുക്കു തമ്മിൽ സ്വൈരമായി സല്ലാപം ചെയ്യാമല്ലൊ എന്നു വിചാരിച്ചാണു് .അച്ഛൻ നമ്മുടെ കൂടെയുണ്ടായാ‍ൽ നാം പറയുന്നതു്അദ്ദേഹത്തോടായിരിക്കും. നമ്മുക്കു തമ്മിൽ നേരിട്ടു് ഒന്നും പറവാൻ ഇടവരുകയുമില്ല .

കുന്ദലത: അതങ്ങനതന്നെ അച്ഛൻ അങ്ങേ ചിലപ്പോൾ കൂട്ടിക്കൊണ്ടു പോയാൽ എനിക്കും ഒട്ടും സൗഖ്യമുണ്ടാവാറില്ല. പതിവുപോലെ സംസാരിപ്പാൻ ആരുമില്ലായ്കയാൽ മനസ്സിനു് ഒരു മൗഢ്യം വന്നു ബാധിക്കും. അങ്ങുന്നു് അച്ഛന്റെകൂടെ പോകണ്ട എന്നു പറവാനും എനിക്കു മടിയുണ്ടു് അങ്ങേയ്ക്ക് അച്ഛന്റെ ഒരുമിച്ചു നടന്നാൽ പലതും ഗ്രഹിക്കുവാനുണ്ടാകുന്നതാണു്. എന്റെ ഇഷ്ടത്തിന്നു് ഇവിടെ ഇരുന്നാൽ എന്തു ലാഭം?

രാമകിശോരൻ:ഞാൻ അങ്ങനെയല്ല വിചാരിക്കുന്നതു്. അച്ഛന്റെ കൂടെ നടന്നാൽ പലതും ഗ്രഹിപ്പാനുണ്ടെന്നു പറഞ്ഞതു ശരി തന്നെ. എന്നാൽ, പരമാർത്ഥം കുന്ദലതയുമായി സംഭാഷണം ചെയ്ത് ആ മധുരമായ വാക്കുകളെ ആസ്വദിക്കുവാനാണു് എനിക്ക് അധികം സന്തോഷം

കുന്ദലത:എന്റെ പ്രായത്തിലുള്ള ആളുകളെഇതിൻ കീഴിൽ എനിക്കു കാണ്മാനിടവരാത്തതിനാൽ അങ്ങന്നുമായുള്ള സല്ലാപത്തിൽ എനിക്കു് കൗതുകം തോന്നന്നതു് അത്ഭുതമല്ല. പല ദിക്കുകളിലും സഞ്ചരിപ്പാനുംവളരെ ജനങ്ങളെ കാണ്മാനും അവരുമായി സംസാരിപ്പാനും സംഗതി വന്നിട്ടുള്ള അങ്ങേയ്ക്ക് ഈ പ്രാകൃതയായ എന്നോടു് സംസാരിക്കുന്നതിലാണു് അധികം സന്തോഷം എന്നു പറഞ്ഞതു് എന്നെ മുഖസ്തുതിചെയ്യുകയല്ലല്ലോ?

രാമകിശോരൻ:കഷ്ടം! എന്നോടിത്ര നിർദയ കാണിക്കരുതേ .വളരെ ജനങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഞാൻ ഒരു കുന്ദലതയെ മാത്രമേ കണ്ടിട്ടുള്ളൂ. ദർശനം ചെയ്യണമെന്നു് വളെരെ കാലമായി ആഗ്രഹിച്ചുവരുന്ന ഒരു പുണ്യസ്ഥലത്തു് ഏറ്റവും പണിപ്പെട്ടു് എത്തിയ തീർത്ഥവാസികൾക്കു തോന്നും പോലെ ഭവതിയെ ഒന്നാമതായി കണ്ടപ്പോൾ എനിക്കു ഒരു കൃതകൃത്യതയാണു തോന്നിയതു്. പിന്നെ ഭവതിയുടെ ദയാപൂരം കൊണ്ടു് എന്റെ സ്നേഹം വർദ്ധിച്ചതും വിശ്വാസം ജനിച്ചതും. നാം തമ്മിൽ ഒന്നാമതായി സംഭാഷണമുണ്ടായ ദിവസം ഞാൻ വ്യക്തമായി പറഞ്ഞുവല്ലോ. അന്ന ഞാൻ പറഞ്ഞതു് മറന്നിട്ടില്ലെങ്കിൽ ഈ വിധം സംശയങ്ങളെക്കൊണ്ടു് എന്നെ വ്യസനിപ്പിക്കയില്ലായിരുന്നു.

കുന്ദലത:എന്നെക്കുറിച്ച് ദയയോടുകൂടി പറഞ്ഞ ആ വാക്കുകൾ ശിലാരേഖപോലെ എന്റെ മനസ്സിൽ പതിഞ്ഞിട്ടുള്ളതു് ഇതാ ഇപ്പോൾക്കൂടി എനിക്ക് പ്രയാസംകൂടാതെ വായിക്കാം. എങ്കിലും അങ്ങേടെ വസ്തൂത സൂഷ്മമായി അറിയായ് കയാൽ ആ വാക്ക്

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/85&oldid=163092" എന്ന താളിൽനിന്ന് ശേഖരിച്ചത്