താൾ:Kundalatha.djvu/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മം വഴിപോലെ കാണിക്കേണ്ടതും ആയതിന്നു് സംഗതിവന്നാൽ അദ്ദേഹം പരാജയംപ്രാപിക്കുമെന്നു് ഏതാണ്ടു് തീർച്ചയും ആകുന്നു. എന്നാൽ, നമുക്കു് ജീവഹാനിയും ദ്രവ്യനഷ്ടവും എത്രയോ കുറയും, എന്നുതന്നയല്ല നമ്മുടെ മനോരഥം സാധിക്കുകയും, ശത്രുക്കളുടെ ദർപ്പം ശമിക്കുകയും എല്ലാവർക്കും നമ്മുടെ പ്രവൃത്തി സമ്മതപ്പെടുകയും ചെയ്യും.

രാജാവു്: ശത്രുക്കൾ ഇങ്ങോട്ടു് അതിക്രമിപ്പാൻവിചാരിക്കുന്നില്ലെങ്കിലോ?

രണ്ടാമൻ മന്ത്രി: അതിനു് എളുപ്പത്തിൽ ഒരു ഉപായം ഉണ്ടു് നാം അവരുമായി ചെയ്ത ഉടമ്പടിയെ ലംഘിച്ചാൽ അവർ നമ്മോടു് അതിനെക്കുറിച്ചു് ആക്ഷേപിക്കാതിരിക്കയില്ല. ആ ആക്ഷേപത്തെ നാം അലക്ഷ്യമാക്കിയാൽ നമ്മോടു് യുദ്ധം കൂടാതെ കഴിപ്പാൻ അവർക്കു് നിവൃത്തിയില്ലാതായിത്തീരുകയും ചെയ്യും. അഥവാ,അവർ നമ്മുടെ പ്രാബല്യം ഓർത്തു് സ്വസ്ഥന്മാരായിരിക്കുവാൻ തീർച്ചയാക്കുന്നതായാൽ അവരുടെ ഛത്രാധിപത്യത്തെ നമുക്കു് പരസ്യമായി പരിത്യജിക്കാവുന്നതും, എന്നാൽ, നമ്മുടെ സ്വാതന്ത്ര്യം അനായാസേന തിരികെ കിട്ടുന്നതും ആണല്ലോ.

ഒന്നാമത്തെ മന്ത്രി: ഈ മാർഗം അംഗീകരിക്കുന്നതിനു് യാതൊരു തടസ്ഥവും കാണുന്നില്ല. എന്റെ അഭിപ്രായവും ഇതിനോടു യോജിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം തിരികെ കിട്ടുവാൻ ഇങ്ങനെ സൗമ്യമായ ഒരു പ്രതിവിധി ഉണ്ടായിരിക്കെ, അധികം കർശനമുള്ളതും ഇത്രതന്നെ തീർച്ചയില്ലാത്തതുമായ ഒരു മാർഗത്തിൽ പ്രവേശിപ്പാൻ ഞാൻ ഇവിടുത്തെ ഉപദേശിക്കുകയില്ല.

രാജാവു്, സേവ പറവാൻ ശീലമില്ലാത്ത ഇദ്ദേഹത്തിന്റെ കളങ്കമില്ലാത്ത അഭിപ്രായം കേട്ടപ്പോൾ തന്റെ മനസ്സുറപ്പു് അല്പം ഒന്നയഞ്ഞു് ആന്തരമായി തനിക്കു് അധികം ബഹുമാനവും താല്പര്യവും ഉള്ള നാലാമത്തെ മന്ത്രിയുടെ മുഖത്തേക്കു് ഒന്നു നോക്കി.

നാലാമൻ മന്ത്രി: ഞാൻ ആലോചിച്ചിടത്തോളം കലിംഗരാജ്യത്തേക്കു് അതിക്രമിക്കുന്നതിന്നു പറയത്തക്ക തടസ്ഥങ്ങൾ യാതൊന്നു കാണുന്നില്ല. ഇപ്പോൾ സഭയിൽ വെച്ചു്പ്രസ്താവിച്ചു കേട്ട മാതിരി ചില ചില്ലറ തടസ്ഥങ്ങൾ എപ്പോഴും ഉണ്ടായിരിക്കൊണ്ടിരിക്കും. അതുകൂടി ഇല്ലാതകണമെന്നു വിചാരിച്ചു് നാം കാത്തിരിക്കുന്നതായാൽ എന്നേയ്ക്കും കാത്തിരിക്കുകയേ വേണ്ടു. എന്റെ പക്ഷം ഇപ്പോൾത്തന്നെ കാലതാമസം ഒട്ടും കൂടാതെ ഉത്സാഹിച്ചാൽ നമുക്കു നിശ്ചയമായും ജയം കിട്ടുമെന്നാണു. എനിക്കു് വേറെ ഒരു മോഹംകൂടിയുണ്ടു് . മുമ്പേത്തെ യുദ്ധത്തിൽ ഇവിടുത്തേക്കും , അമാത്യന്മാരായ ഞങ്ങൾക്കും വ്യസനത്തിന്നും അവമാനത്തിന്നും കാരണമായിത്തീർത്ത കലിംഗരാജാവിന്റെ ആ ക്രിയയ്ക്കു തക്കതായ ഒരു പ്രതിക്രിയ ചെയ് വാൻ നാം ഒരിക്കലും മറക്കരുതു്. ഇനി കാണിനേരം പോലും താമസിക്കുകയും അരുതു്. മന്ത്ര

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/71&oldid=163077" എന്ന താളിൽനിന്ന് ശേഖരിച്ചത്