ഇപ്പോഴത്തെ മഗധേശ്വരന്നും സഖ്യത്തിൽത്തന്നെയാണെന്നാണു് അറിയുന്നതു്.
കൃതവീര്യന്: അതു ഞാൻ അത്ര വിശ്വസിക്കുന്നില്ല. മഗധേശ്വരനും യവനന്മാരും തമ്മിൽ ആന്തരമായിട്ടു് അല്പം സ്പർദ്ധയുണ്ടന്നാണു് ചാരന്മാരോടന്വേഷിച്ചതിൽ അറിയുന്നതു്. അല്ല, താല്പര്യമായിട്ടാണെങ്കിൽത്തന്നെ, നാം അങ്ങോട്ടു് വലിയ ഉപകാരം യാതൊന്നും ചെയ്തിട്ടില്ലാത്തതിനാൽ ആ ദിക്കിൽ നിന്നു് അത്ര വലിയ ഒരു സഹായം കിട്ടുന്നതു് തീർച്ചയാക്കി കൂട്ടിക്കൂടാ. അപേക്ഷിപ്പാൻ അഭിമാനം നമ്മെ സമ്മതിക്കുന്നതും ഇല്ല.
രണ്ടാമൻ മന്ത്രി: അഘോരനാഥൻ ഉള്ളതുകൊണ്ടു് നാം അടങ്ങിയിരിക്കണമെന്നല്ല ഞാൻ ബോധിപ്പിച്ചതിന്റെ താല്പര്യം. നമുക്കു വിജയം അത്ര എളുപ്പത്തിൽ സമ്പാതിപ്പാൻ ആവുന്നതല്ലെന്നു മാത്രമാണു്.
മൂന്നാമൻ മന്ത്രി : ദുർബലന്മാരോടു് ഏററു്, പ്രയാസം കൂടാതെ ജയം കൊള്ളുന്നതിൽഎന്തൊരു മഹിമയാണുള്ളതു്? വൈരികൾ പ്രബലന്മാരായിരുന്നാൽ സംഗരം ഘോരമായി തീരുമെങ്കിലും വിജയം അതിനു തക്കവണ്ണം പുകൾ പൊങ്ങുകയും ചെയ്യും.യുദ്ധം ഘോരമാകുമെന്നുതന്നെയാണു കരുതേണ്ടതു്. അങ്ങനെയായാൽത്തന്നെ നമ്മുടെസേനകൾ ജയിപ്പാൻ മതിയായിട്ടുള്ളവരോ എന്ന ഏക സംഗതി മാത്രമേ തീർച്ചയാക്കേണ്ടതുള്ളു.
രാജാവു്: (അല്പം ബദ്ധപ്പെട്ടു്) ആ സംഗതിയെപ്പറ്റി രണ്ടു് അഭിപ്രായം ഉണ്ടാവാൻ പാടുണ്ടോ?
മൂന്നാമൻ മന്ത്രി: ഇല്ല. നമ്മുടെ സൈന്യത്തിന്നു് കലിംഗാരധീശന്റെ സൈന്യത്തെക്കാൾ പരാക്രമം കൂടുമെന്നുള്ള സംഗതി നിർവിവാദമാണു്. അതുകൊണ്ടനാം ഈ അവസരം കൈവിട്ടുപോവാനയയ്ക്കാതെ വേണ്ടുംവണ്ണം ഉദ്യോഗിച്ചാൽ നമ്മുടെപൊയ്പോയ സ്വാതന്ത്ര്യം വീണ്ടും കിട്ടുവാൻ സാധിക്കുമെന്നു വളരെ കാലമായി നമ്മെവെടിഞ്ഞിരിക്കുന്ന ജയലക്ഷ്മി ഇക്കുറി നമ്മെ കടാക്ഷിക്കാതിരിക്കയില്ലെന്നും ആകുന്നൂഎന്റെ മനോഗതം.
രാജാവു് ആ അഭിപ്രായം കേട്ടു് അല്പം ഒരു മന്ദസ്മിതത്തോടുകൂടി രണ്ടാമൻ മന്ത്രിയുടെ മുഖത്തേക്കു് ആയാളുടെ അഭിപ്രായം ഖണ്ഡിച്ചു പറയണമെന്നു് ആജ്ഞാപിക്കും പോലെ ഒന്നു നോക്കി.
രണ്ടാമൻ മന്ത്രി : ഇപ്പോൾ നാം കലിംഗരാജ്യത്തേക്കു് അതിക്രമിക്കുവാൻ പോകുന്നതു് അല്പം അവിവേകമാണെന്നും ആയതുകൊണ്ടു് ആ മാർഗം കേവലം നിരസിക്കേണ്ടതാണെന്നും ആകുന്നു. ഈ സഭയിൽ എനിക്കു് ഏററവും വണക്കത്തോടുകൂടി ബോധിപ്പിപ്പാനുള്ളതു്. ആദിയിൽ സുഗമമാണെന്നു തോന്നുന്ന കാര്യങ്ങൾ സാധിക്കുവാൻ ശ്രമിക്കുമ്പോൾ അസാദ്ധ്യമാണെന്നു പ്രതീക്ഷപ്പെടുന്നതു് അസാധാരണയല്ലല്ലോ. കലിംഗാധീശൻ നമ്മുടെ രാജ്യത്തേക്കു് അതിക്രമിക്കുന്നതായാൽ അപ്പോൾ നമ്മുടെ പരാക്ര