Jump to content

താൾ:Kundalatha.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിന്നെ ഈയിടെ അഭിഷേകം കഴിഞ്ഞതു് പ്രതാപചന്ദ്രൻ എന്ന ബാലനാണു്.അയാൾ വസ്ത്രാഡംബരത്തോടുകൂടി രാജകുമാരൻ എന്ന പേരും പറഞ്ഞു് പല്ലക്കിൽ കൊണ്ടുനടപ്പാൻ നല്ല ഒരു പണ്ടമാണു്. കല്ല്യാണം,അഭിഷേകം മുതലായവ അടിയന്തരങ്ങൾ കഴിക്കുകയാൽ അവരുടെ ക്ഷീണിച്ചിരിക്കുന്ന ഭണ്ഡാരം ഇപ്പോൾ അധികം ക്ഷീണിച്ചിരിക്കുന്ന സമയമാണു്. പ്രാപ്തന്മാരായ സേനാനായകന്മാർ ആരും അവർക്കില്ല. സൈന്യങ്ങളും വളരെ അമാന്തരസ്ഥിതിയിലാണു്. എന്നാൽ, ഇതിനെല്ലാറ്റിനേക്കാളും നമുക്കു വലിയ ഒരു ഗുണം ഉള്ളതു്, കലിംഗാധീശന്റെ പ്രധാനമന്ത്രിയും സേനാധിപനും ആയിരുന്ന കപിലനാഥൻ എന്ന ആ മഹാശക്തൻ മരിച്ചു പോയതുതന്നെയാണു്. കഴിഞ്ഞ യുദ്ധത്തിൽ ജ്യേഷ്ഠനു വന്ന അപജയം മുഴുവനും അയാൾ ഒരാളുടെ സാമർത്ഥ്യംകൊണ്ടാണെന്നു സംശയമില്ല. അയാളോടു തോൽക്കുന്നതു് അത്ഭുതമല്ലതാനും, പുരുഷകുഞ്ജരൻ' എന്നു പറയുന്നതു് അയാളാണ്. എത്രയും ഉദാരൻ, അതിഗംഭീരൻ ഒരുകുറി അയാൾ ഇവിടെ വന്നിരുന്നു. നമ്മുടെ അസ്താനമണ്ഡപത്തിൽ സിംഹാസനത്തതിന്റെ മുൻഭാഗത്തുള്ള ആ വലിയ സ്തംഭത്തിന്റെ സമീപം ഒരു ഉന്നതമായ ആസനത്തിന്മേൽ ജ്യേഷ്ഠന്റെ മുമ്പാകെ ഇരുന്നു് രാജ്യകാര്യത്തെക്കുറിച്ചു് സംസാരിച്ചതു് നാം അന്നു ബാലനായിരുന്നുവെങ്കിലും നമ്മുക്കു് ഈയിടെ കഴിഞ്ഞതുപോലെ ഓർമ തോന്നുന്നു. ആയാൾ ഒരു സഭയിൽ ഉണ്ടായാൽ വക്താവ് അയാളും മറെറല്ലാവരും ശ്രോതാക്കളും അങ്ങനെ വരികയേയുളളു. അതിധീരൻ, അയാളും മരിച്ചുവല്ലോ.

ഇനി നമ്മുടെവിഭവങ്ങളാണ് ആലോചിക്കേണ്ടതു്. നമുക്കു് കലിംഗരാജാവിന് ഇപ്പോൾ ഉള്ളതിനേക്കാൾ ആന, തേർ, കുതിര കാലാൾ ഇവയോരോന്നും അധികമുണ്ടു്. സൈന്യാധിപന്മാരും അസാരന്മാരല്ല. നമ്മുടെ രാജ്യത്തിൽ പ്രജകൾ തമ്മിൽതന്നെയുണ്ടായിരുന്ന ഛിദ്രങ്ങളൊക്കെയും അടങ്ങി, ഇപ്പോൾ സമാധാനവും സുഭിക്ഷവും ഉള്ള കാലമാണു്.അന്യശത്രുക്കളുടെ ഉപദ്രവവും ഇപ്പോൾ ഭയപ്പെടുവാനെങ്ങുമില്ല. എന്തിനേറെ പറയുന്നു; ഇന്നു് കലിംഗാധീശനെ അദ്ദേഹത്തിന്റെ പുരയിൽവച്ചുതന്നെ തോല്പിക്കുവാൻ ദൈവം നമുക്കു് വളരെ പ്രതികൂലമല്ലെങ്കിൽ കുറച്ചുപോലും പ്രയാസമുണ്ടെന്നു് നമ്മുക്കു തോന്നുന്നില്ല. ഇങ്ങനെയാണു് നമ്മുടെ അഭിപ്രായങ്ങൾ. ഇനി നിങ്ങൾ വഴിപോലെ ആലോചിച്ചു് നമ്മുടെ നോക്കു് പോരായ്കയാൽ നാം കാണാതെ വല്ല തടസ്തവും ഉണ്ടെങ്കിൽഅതിനെ ആരാഞ്ഞു കണ്ടു പറഞ്ഞു തരേണം. ഇതാകുന്നൂ നമ്മുട ആവശ്യം.

രാജാവു് ഇങ്ങനെ പറഞ്ഞതിനെ വളരെ ശ്രദ്ധയോടുകൂടി കേട്ട മന്ത്രിമാർ കുറച്ചുനേരം ആലോചനയോടുകൂടി നിശ്ശബ്ദന്മാരായിരുന്നു. ക്രതവീര്യൻ‌ കാര്യത്തെക്കുറിച്ചുള്ള തന്റെ പ്രസംഗം കഴിഞ്ഞ ഉടനെ ആസനത്തിന്മേലേക്കു പിന്നോക്കം ചാരി, കാലിന്മേൽ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/68&oldid=163073" എന്ന താളിൽനിന്ന് ശേഖരിച്ചത്