താൾ:Kundalatha.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജ്ഞി പിന്നേയും അരചന്റെ ഭാര്യയോടു സംസാരിപ്പാൻ തുടങ്ങി. യുവരാജാവു കാഴ്ചദ്രവ്യങ്ങൾ ഒക്കെയും ഒന്നു നോക്കി താൻ സ്വീകരിച്ചതിനടയാളമായി കൈകൊണ്ടൊന്നു തൊട്ടു. പിന്നെ അരചനും വേടർക്കും പരക്കെ സമ്മാനം കൊടുക്കുവാൻ തുടങ്ങി. സമ്മാനം കൊടുത്തുകഴിഞ്ഞു് അവർ വിടവാങ്ങാറായപ്പോൾ രാജ്ഞി തന്റെ കഴുത്തിൽ കിടന്നിരുന്ന ഒരു വിലയെറിയ മുത്തു മാല എടുത്തു് അരചന്റെ പത്നിക്കു സമ്മാനിച്ചു. കുട്ടികൾക്കൊക്കെയും തരംപോലെ ചില കളിസാധനങ്ങളും സമ്മാനം കൊടുത്തു. എല്ലാവരും തമ്മിൽ പിരിയാറായപ്പോൾ രാജ്ഞി തന്റെ ഭർത്താവിനോടു സ്വകാര്യമായി അരചന്റെ ഭാര്യയുടെ കഴുത്തിൽ കിടക്കുന്ന ആ മാലപോലെ ഒരു മാല തനിക്കു് ഉണ്ടാക്കിച്ചയയ്ക്കാൻ അരചനോടരേക്ഷിക്കണമെന്നു പറഞ്ഞു. രാജ്ഞിക്കു് അത്ര കൗതുകം തോന്നിച്ച ആ മാല ഏതോ മരത്തിന്റെ കുരു തുളച്ചു ചരടിന്മേൽ കോർത്തിട്ടുണ്ടാക്കിയതാണു് , കുരുവിന്റെ മിനുപ്പും ശ്യാമളിമാവും കണ്ടാൽ കൗതുകം തോന്നാതിരിക്കില്ലാതാനും . യുവരാജാവു് ആ മാല നോക്കി പൊട്ടിച്ചിരിച്ചു് , അടുത്തു നിന്നിരുന്ന അരചനോടു് എന്റെ രാജ്ഞിക്കു് അസാദ്ധ്യമായ ഒന്നിൽ ആശ കടന്നുകൂടിയിരിക്കുന്നു. അതു് സാധിപ്പിക്കാമോ? ' എന്നു ചോദിച്ചു. അരചൻ- ' അടിയങ്ങളാലാവതാണെങ്കിൽ മാനത്തു നില്ക്കുന്ന അമ്പിളിയെ പിടിപ്പാനുംകൂടി അടിയങ്ങൾ തെയ്യാറാണെ , തമ്പുരാട്ടി' എന്നു പറഞ്ഞു് രാജ്ഞിയെ നോക്കി കുമ്പിട്ടു. യുവരാജാവു് , ' ഇതിന്നു് അത്ര വളരെ പ്രയാസമില്ല. രാജ്ഞിക്കു കഴുത്തിലേക്കാഭരണങ്ങൾ തരത്തിൽ ഒന്നും ഇല്ലാത്തതിനാൽ അരചന്റെ കെട്ടിയവളുടെ കഴുത്തിൽ കിടക്കുന്ന മാലപോലെ ഒരു മാല താമസിക്കാതെ ഉണ്ടാക്കിച്ചാൽ നന്നു് ' എന്നു പറഞ്ഞു. രാജാവു് ഇങ്ങനെ നേരംപോക്കായി പറഞ്ഞപ്പോൾ കേട്ടുനിന്നവർ ഉൾച്ചിരിക്കൊണ്ടു. രാജ്ഞി ഭർത്താവിനെ പഴിക്കുമ്പോലെ ഇടക്കണ്ണിട്ടു നോക്കി നാണം കൊണ്ടു് അല്പം തലതാഴ്ത്തി. അപ്പോഴെക്കു് അരചന്റെ ഭാര്യ രാജ്ഞിയുടെ ആവശ്യം മനസ്സിലാക്കി വേഗത്തിൽ ആ മാലതന്നെ തന്റെ കഴുത്തിൽ നിന്നെടുത്തു് രാജ്ഞിയുടെ അടുക്കൽ കൊടുക്കുവാൻ കൊണ്ടുചെന്നു. രാജ്ഞി , ' ഇതു് ഞാൻ വാങ്ങുന്നില്ല, താമസിക്കാതെ ഉണ്ടാക്കിച്ചു് അയച്ചാൽ മതി 'എന്നു പറഞ്ഞു. രാജ്ഞി തന്നോടു് ആ മാല സ്വീകരിക്കയ്കയാൽ അരചന്റെ ഭാര്യയ്ക്കു് അല്പം സുഖക്കേടുണ്ടെന്നു കണ്ടപ്പോൽ രാജ്ഞി മനസ്സലിഞ്ഞു് രാജാവിന്റെ സമ്മതം കിട്ടുവാനായിട്ടു മുഖത്തേക്കൊന്നു നോക്കി. രാജാവു് , ' ഒട്ടും തരക്കേടില്ല അതുതന്നെ വാങ്ങിക്കൊള്ളൂ ' എന്നു പറഞ്ഞപ്പോൾ രാജ്ഞി സന്തോഷത്തോടുകൂടി കൈ കാണിച്ചു അരചന്റെ ഭാര്യ ഒട്ടും മടിക്കാതെ അതു് രാജാഞിയുടെ കഴുത്തിൽതന്നെ അണിയിച്ചു.അപ്പോൾ കണ്ടു നിൽക്കുന്നവരൊ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/48&oldid=163051" എന്ന താളിൽനിന്ന് ശേഖരിച്ചത്