ക്കയും കൊണ്ടാടിച്ചിരിച്ചു . അരചൻ തന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു മാല രാജാവിന്നു സമ്മാനിക്കുവാൻ സമ്മതം ചോദിച്ചു.'ദേവി എനിക്കും ഒരു മാല കിട്ടി'എന്നു പറഞ്ഞുയുവരാജാവു് ആ മാല തന്റെ കഴുത്തിൽ ചാർത്തുവാൻ തല താഴ്ത്തിക്കൊടുത്തു . അപ്പോൾ കണ്ടുനില്ക്കുന്നവരെല്ലാവരും രാജ്ഞിയുടെയും രാജാവിന്റെയും ബുദ്ധിഗുണത്തേയും താഴ്മയേയും കണ്ടു് ആനന്ദനിമഗ്നരായി, 'ഇവർ വളരെക്കാലം വാഴുമാറാകണെ ഈശ്വരാ'എന്നു മനസ്സുകൊണ്ടു നിർവ്യാജമായി പ്രാത്ഥിച്ചു. അരചൻ,'തമ്പരാനും തമ്പരാട്ടിയും ഇന്നു് അടിയങ്ങളോടു കണിച്ച തിരുമനസ്സിനു് അടിങ്ങൾപകരമായി എന്തു ചെയ്പാൻ കഴയുമോ എന്നറിയുന്നില്ല, ഇതുപോലെതന്നെ തമ്പരാന്റെ തിരുമനസ്സു് എപ്പോഴും അടിയങ്ങളുടെ മേലുണ്ടായിരിക്കട്ടെ എന്നു പറഞ്ഞു സന്തോഷാശ്രുക്കളോടുകുടി താനും ഭാര്യയും രാജാവിന്റെയും രാജ്ഞിയുടെയും കൽക്കൽ സാഷ്ടാംഗം വിണു് , എഴുനീററു പിന്നെയും അവരെ തൊഴുതു വിടവാങ്ങിപ്പോകയുംചെയ്തു.
താൾ:Kundalatha.djvu/49
ദൃശ്യരൂപം