Jump to content

താൾ:Kundalatha.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാഴ്ചകൾ സ്വീകരിച്ച്, അവരോട് രണ്ടു നാലു വാക്കൂ സംസാരിച്ച്, താരതമ്യംപോലെ ചില സമ്മാനങ്ങൾ കൊടുത്തയയ്ക്കകയും ഉണ്ടായി അങ്ങനെ തിരുമുൽക്കാഴ്ചയ്ക്കു വന്നിരുന്നവരിൽ ഒരാളെക്കുരിച്ചു പ്രത്യേകിച്ചു പരയേണ്ടിയിരിക്കുന്നു. അയാൾ വേടർക്കരചൻ ആണ് . വേടർ കലിംഗരാജ്യത്തിന്ന് സമീപമുള്ള വനപ്രദേശങ്ങളിൽ വസിച്ച് , വേട്ടകൊണ്ടും കായ്കനികളെക്കൊണ്ടും ഉപജീവനം കഴിച്ചുവരുന്ന ഒരു താണ ജാതിക്കാരാണ്. അസ്ത്രപ്രയോഗത്തിൽ അവർക്ക് അസാമാന്യമായ നൈപുണ്യം ഉണ്ടു്. സ്വതേ അല്പം ഹ്രസ്വഗാത്രന്മാരാണെങ്കിലും എപ്പോഴും വേട്ടയാടുകയാൽ ആയവർ കൃശോദരന്മരും വാനരജാതികൾക്കുള്ളതിൽ വളരെ കുറയാതെ അംഗലാഘവം ഉള്ളവരുമായിരുന്നു. അവരിൽ ചിലർക്കൂ കാട്ടാനയെ വേട്ടയാടി കൊല്ലുവാൻ പ്രത്യേക സാമർത്ഥ്യം ഉണ്ട്. അത് എങ്ങനെയൊന്നു മുമ്പൊരേടത്ത് വിസ്താരമായി പ്രസ്താവിച്ചിട്ടുണ്ടല്ലൊ. വേടർക്കരചനും ഭാര്യയും മക്കളും ഒരു ആനപ്പുറത്തമ്പാരിയിലാണു വന്നിരുന്നത്. തിരുമുൽക്കാഴ്ചയ്ക്കു കാട്ടിൽനിന്നു കിട്ടുന്ന ദുർലഭങ്ങളായ സാധനങ്ങളും കൊണ്ടുവന്നിരുന്നു സ്വർണമയിദേവി വേടർചരകനെയും വേടരെയും അടുത്തു കാണണമെന്നു് ആവശ്യപ്പെട്ടു. യുവരാജാവ് സ്വർണമയിയോടുകൂടി ആസ്ഥാനരണ്ഡപത്തിൽനിന്നു പുറത്തേക്കിറങ്ങി അവിടെ ഒരൊഴിഞ്ഞ സ്ഥലത്ത് രണ്ടാളുകളും ചെന്നിരുന്നു്, വേടർക്കരചനെ സമീപം വരുത്തുവാൻ കല്പിച്ചു. അരചൻ വളരെ സന്തോത്തോടുകൂടി വന്ന് യുവരാജാവിന്റെയും രാജ്ഞിയുടെയും മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചു. യുവരാജാവ് അവനെ ഉടനെ എഴുന്നേല്പിച്ച് അടുക്കെ ഉണ്ടായിരുന്ന ഒരു ആസനത്തിന്മേൽ ഇരിക്കാമെന്ന് കാണിച്ചു. അരചൻ 'അടിയങ്ങൾ തിരുമുമ്പാകെ ഇരിക്കുക പതിവല്ലെ'ന്നു പറഞ്ഞു. അപ്പോഴെക്കു ആളുകൾ ചുററും വന്നുകൂടി അരചനെ കേശാദിപാദം നോക്കിത്തുടങ്ങി. അരചന്റെ ശരീരം ഏകദേശം നീലച്ചേമ്പിന്റെ നിറമാണ് . കുറെ എകരം കുറയുമെങ്കിലും തന്റെ സ്ഥിതിക്കനുസരീച്ച് യോഗ്യത നല്ലവണ്ണം ഉണ്ട്. വസ്ത്രംഅരയിൽ ചുറ്റീട്ടുള്ളതു് ഒന്നു മാത്രമെ ഉള്ളു. ഓരോ കുരുക്കൾ കൊണ്ടും മൃഗങ്ങളുടെ കൊമ്പുകൾ കൊണ്ടും മററുമുണ്ടാക്കിയ ആഭരണങ്ങൾ വളരെ അണിഞ്ഞിട്ടുണ്ട്. വിസ്തതമായ മാറിടം, ചുരുങ്ങിയ വയറു്, ഹ്രസ്വങ്ങളാണെങ്കിലും മാംസളങ്ങളായി വ്യായാമകഠിനങ്ങളായ കരചരണങ്ങൾ, ഇതുകൾക്കുപുറമേ വട്ടമൊത്ത ഒരു മുഖവും, അല്പം ചെമ്പിച്ച താടിയും മീശയും ചെറിയതാണെങ്കിലും വളരെ തീക്ഷ്ണങ്ങളായ ലോചനയുഗളവും, നീണ്ടു് അല്പം അകത്തോട്ടു വളഞ്ഞ മൂക്കും, ആകുന്നൂ ആസ്വരൂപത്തിന്റെ പ്രധാന ഭാഗങ്ങൾ. അരചന്റെ ആ സ്വരുപവും കുലുക്കമില്ലാത്ത ഒരു നിലയും കണ്ടാൽ കാട്ടിൽ ഉണ്ടായിവളർന്നവനാണെങ്കിലും വളരെ ആർജ്ജവവും തനിക്കുതാൻപോരിമയും

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/46&oldid=163049" എന്ന താളിൽനിന്ന് ശേഖരിച്ചത്