Jump to content

താൾ:Kundalatha.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടിയന്റെ ഈ കണ്ണു രണ്ടോണ്ടും കണ്ടിരിക്കുന്നതല്ലെ? മററൊരു ഭൃത്യൻ ചോദിക്കേണ്ടതാമസമേയുളളു മറുപടി പറവാൻ. പറഞ്ഞാൽ അതിൽതെല്ലപോലു് പിഴച്ചുപോകയില്ല. മായം ഏന്തുല്ലേന്റെ തമ്പുരാട്ടി, തനിച്ച നേരുതന്നെ' എന്നു പറഞ്ഞു. സ്വണ്ണമയി ആഭാസന്മാരായ അവരുടെ സംസാരം കേട്ടിടിട്ടു് അല്ലം ഹാസ്യരസത്തോടുക്കുടി ഭർത്താവിന്റെ മുഖത്തേക്കുനോക്കി.

രാജകുമാരൻ, 'ഇവർ പറഞ്ഞതല്ലപരമാർത്ഥം ഏന്നു് എന്താനിശ്ചയം? സൂക്ഷമം എങ്ങനെയെന്നു് നമുക്കു് ഇപ്പോൾഅറിയാമല്ലോ? എന്നുപറഞ്ഞു് ആ വൈരാഗിയോടു് ചില ചോദ്യങ്ങൾ ചോദ്യപ്പാൾതുടങ്ങി. മിക്കചോദ്യങ്ങൾക്കും ഏകദേശം ശിയയ ഉത്തരം പറഞ്ഞപ്പോൾ രാജകുമാരനു മററു് കണ്ടുനിൽക്കുന്നവരും വളരെ വിസമയപ്പെട്ടു.


രാജകുമാരൻ: 'ഒന്നുകുടി ചോദിക്കാം' എന്നു പറഞ്ഞു:' എന്റെ ഭാര്യയ്ക്ക് എത്ര സോദരിമാരുണ്ടു് എന്നു ചോദിച്ചു.

വൈരാഗി സ്വർണമയിയുടെ മുഖം നോക്കി ഇല്ല എന്നറിയിപ്പാൻ തലകുലുക്കി.


രാജകുമാരൻ: സോദരന്മാരുണ്ടോ? ' എന്നു ചോദിച്ചു.

വൈരാഗി ചൂണ്ടാണിവിരൽകൊണ്ട് ഒന്നു് എന്നു കാണിച്ചു.


രാജകുമാരൻ:അയാൾ ഇപ്പോൾ ഇവിടെയുണ്ടോ?

വൈരാഗി 'ഇല്ല' എന്നു കാണിച്ചു. പിന്നെ കൈകൊണ്ടും തലകൊണ്ടും മററു ചില ആംഗ്യങ്ങൾ കാണിച്ചതിനു, സമീപം ഒരു ദിക്കിൽ സുഖമായിരിക്കുന്നു എന്നർത്ഥമാണെന്നു് ശിഷ്യർ വ്യാഖ്യാനിച്ചു. അപ്പോൾ രാജകുമാരൻ കുറെ പ്രസന്നതയോടുകൂടി സ്വർണമയിയുടെ മുഖത്തേക്കു നോക്കി.

അടുക്കെ നിന്നിരുന്ന ഒരു ബ്രാഹ്മണൻ 'അതു ശരിയായവൻ സംഗതിയുണ്ട്.നായാട്ടിനു വളരെ സമർത്ഥനായ ഒരു ചെറുപ്പക്കാരൻ അവന്തിരാജ്യത്തു ചെന്നിട്ടുണ്ടെന്നും അവിടെ ഈയിടെ അഭിഷേകം കഴിഞ്ഞ യുവരാജാവിന്റെ ചങ്ങാതിയായി താമസിച്ചുവരുന്നുവെന്നും ഒരു വർത്തമാനം ഞാൻ കേൾക്കയുണ്ടായി' എന്നറിയിച്ചു.


രാജകുമാരൻ: അതു് താരാനാഥനാണെന്നുളളതിനു് ആക്ഷോവുമുണ്ടാ? വേഗത്തിൽ ആളെ അങ്ങോട്ടു് അയച്ചു് ആയാളെ വരത്തണം എന്നു പറഞ്ഞു.


സ്വർണമയി,' ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ' എന്നു പറഞ്ഞു 'എന്റെ സോദരന്നു് എത്ര വയസ്സായി' എന്നു ചോദിച്ചു.


വൈരാഗി: അല്പം ആലോചിച്ചു് 'ഇരുപത്തിമൂന്നു്' എന്നകാണിച്ചു്.


സ്വർണമയി: ആശ്ചര്യം, അതു ശരിതന്നെയല്ലോ. ആകെട്ട എന്റെഅചഛന്നു് എത്ര വയസ്സായി ?

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/37&oldid=163039" എന്ന താളിൽനിന്ന് ശേഖരിച്ചത്