താൾ:Kundalatha.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തേക്കു തൂങ്ങുന്നു.ശരീരം മുഴുവൻ ഒരു കാവിവസ്ത്രംകൊണ്ടു മുടിയിരിക്കുന്നു.ചുമലിൽഒരു പൊക്കണം തൂക്കീട്ടുണ്ടു്.രോമങ്ങൾ ഒട്ടും നരച്ചിട്ടില്ല. കണ്ണുകൾ എങ്ങനെയോ ചുവപ്പിച്ചിരിക്കുന്നു. മുഖം മുഴുവനും ഭസ്മംകൊണ്ടു മൂടിയിരിക്കുന്നു. തലയിൽ ഒരു കൂമ്പൻ തൊപ്പിയും രുദ്രാക്ഷമാലയും ധരിച്ചിട്ടുമുണ്ട്.ആയാളെ നല്ലവണ്ണം പരിചയമുള്ളവർക്കും ആ വേഷത്തോടുകുടി കണ്ടാൽ അറിവാൻ പ്രയാസമായിരിക്കും. മൗനവ്രതവും ഉണ്ടത്രെ. ആരെങ്കിലും വല്ലതും ചോദിച്ചാൽ കൈകൊണ്ടു ചില ആംഗ്യങ്ങൾ അതിനുത്തരമായി കാണിക്കും. ഉടനെ കൂടെയുള്ള ശിഷ്യർ അർത്ഥം ഇന്നതാണെന്നു പറയുകയും അതു ശരിതന്നെയെന്ന് തലകുലുക്കുന്നതുകൊണ്ട് സ്ഥിരപ്പെടുത്തുകയുംചെയ്യും. ഇങ്ങനെയാണ് ആ ദിവ്യന്റെ കോപ്പുകൾ. ദിവ്യത്വത്തിന്റെ ദൃഷ്ടാന്തമായി പല അത്ഭുതകർമങ്ങളും അയാൾ ചെയ്തിട്ടുള്ളത് ശിഷ്യരോട് ചോദിച്ചാൽ അവർ പറഞ്ഞുകൊടുക്കും.തന്റെ യോഗ്യതകൾ ആരെയും അറിയിക്കരുതെന്നാണ് സ്വാമിയാരുടെ കൽപ്പന എന്നു സകലവും പറഞ്ഞുകൊടുത്തതിന് ശേഷം സ്വകാര്യമായി പറയുകയുംചെയ്യും. ആ ദിവ്യന് ചെയ്യാൻ കഴിയുന്ന അത്ഭുത കർമങ്ങളിൽ ഒന്ന് നഷ്ടപ്രശ്നം പറയുകയാണ്. അതിന് ലഗ്നത്തിന്റെ മുഖം മാത്രം നോക്കിയാൽ മതി.ഭാവിയായിട്ടുള്ളതിൽ സാമർഥ്യം കുറയും. എങ്കിലും ഭൂതവർത്തമാനങ്ങൾ സൂക്ഷ്മമായി പറഞ്ഞൊപ്പിക്കും. ചന്ദനോദ്യാനത്തിൽനിന്നു് രണ്ടു നാഴിക ദൂരത്തു് കുറെ ശൂദ്രരുടെ വീടുകളും കുശവന്മാരുടെ പുരകളും മററും ഉള്ള സൈകതപുരി എന്നൊരു കുഗ്രാമം ഉണ്ടു്. അവിടെയാണത്രെ ആ ദിവ്യനെ ഒരു ദിവസം കണ്ടെത്തിയതു്. അവിടെ ആയാളുടെ യോഗ്യത കേട്ടു കേട്ടുകേൾപ്പിച്ചു് നാലു ദിവസത്തിലധികം അനവധി ജനങ്ങൾ ആയാളെ കാണ്മാൻ വരികയുണ്ടായി. എല്ലാവരോടും അവർക്കു് ഇത്ര ജ്യേഷ്ഠാനുജന്മാരുണ്ടു്. ഇന്ന ആൾ ഇന്നാളുമായിട്ട് ചാർച്ചയോ,വേഴ്ചയോ ഉണ്ടു്, വീടിന്റെ പടി ഇന്ന ഭാഗത്തേക്കാണു് ,ഇത്ര വാതിലുകൾ ഉണ്ടു്, എന്നീ മാതിരി വിവരങ്ങൾ ശരിയായി പറഞ്ഞൊപ്പിച്ചു് ആ ദിക്കുകാർക്കു് ഒക്കെയും ആയാളുടെ ദിവ്യത്വം വളരെ വിശ്വാസമായി ത്തീർന്നിരിക്കുന്നു. അവരെല്ലാവരും പറഞ്ഞു നിഷ്കർഷി ച്ചിട്ടാണു് പോൽ രാജകുമാരനെ കാണ്മാൻ വന്നതു്. ദ്രവത്തിനും മററും കാംക്ഷ അശേഷംപോലുമില്ല. എന്നാൽ, ആരെങ്കിലും വല്ലതും ഭിക്ഷയായിട്ടോ, വഴിപാടായിട്ടോ മുമ്പാകെ തിരുമുൽക്കാഴ്ചയായി വണങ്ങിയാൽ സ്വീകരിക്കുവാൻ അപ്രിയമില്ലതാനും. സ്വണ്ണമയി ആ സന്ന്യാസിയുടെ വേഷം ആകപ്പാടെ കണ്ടപ്പോൾ 'ഇങ്ങനത്തെ പകക്കാർ സാധാരണയായിവഞ്ചകന്മാരും ദുരാത്മാക്കളുമാണു്,ഇതത്രയും വ്യാജമാണു്,പരമാത്ഥമാവാൻ പാടില്ല'എന്നു പറഞ്ഞു. അപ്പോൾ അടുത്തു നിന്നിരുന്ന ഒരു ഭൃത്യൻ പറഞ്ഞു: അങ്ങനെ മാത്രം അരുളിച്ചെയ്യരുതെ തമ്പുരാട്ടി. ഇദ്ദഹത്തിന്റെ പെരുമ,

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/36&oldid=163038" എന്ന താളിൽനിന്ന് ശേഖരിച്ചത്