താൾ:Kundalatha.djvu/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലിംഗമഹാരാജാവും യുവരാജാവും കപിലനാഥൻ മുതലായവരും ചന്ദനോദ്യാനത്തിൽ നിന്നു പുറപ്പെട്ടു രാജധാനിയിലേക്കു എത്തുമാറായപ്പോഴെക്കു പൗരന്മാർ അനവധി ജനങ്ങൾ സന്തോഷത്തോടുകൂടി എഴുന്നരുളത്തിനെ എതിരേററു.തോരണങ്ങളെകൊണ്ടും മററും അഴകിൽ അലങ്കരിച്ചിരുന്ന രാജവീഥിയുടെ ഇടത്തുഭാഗത്തുള്ള സൗധങ്ങളിലും വീഥിയിലും കുന്ദലതയെയും,കപിലനാഥനെയും കാണ്മാൻ ജനങ്ങൾ തിക്കിതിരക്കി നിന്നിരുന്നു.പലേടങ്ങളിൽ നിന്ന് ജനങ്ങൾ അവരെ പുഷ്പവൃഷ്ടി ചെയ്തുകൊണ്ടും ജനങ്ങളുടെ കോലാഹലശബ്ദത്തോടും വാദ്യാഘോഷത്തോടും കൂടി താമസിയാതെ എല്ലാവരും രാജധാനിയിൽ എത്തി.

ആ രാജധാനിയാകട്ടെ, യുദ്ധം കഴിഞ്ഞതിൽ പിന്നെ വളരെ ശുദ്ധിവരുത്തി, കേടുതീർത്തു മനോഹരമാകുംവണ്ണം അലങ്കരിച്ചിരുന്നു. എല്ലാവരും ചെന്നിറങ്ങി,രാജധാനിയുടെ വിലാസമായ പൂമുഖത്തു അല്പംനേരം നിന്നശേഷം കപിലനാഥൻ കുന്ദലതയുടെ കൈയും പിടിച്ച് രാജധാനിക്കുള്ളിൽ ഓരോ സ്ഥലങ്ങൾ പറഞ്ഞു കാണിച്ചു കൊടുപ്പാൻ തുടങ്ങി. ആസ്ഥാനമണ്ഡപത്തിന്റെ സമീപത്ത് ചെന്നപ്പോൾ പണ്ട് വളരെ കാലം കപിലനാഥന്റെ ആജ്ഞയിൻ കീഴിൽ ഉദ്യാഗം ഭരിച്ചിരുന്ന പല ഉദ്യാഗസ്ഥന്മാരും ഏറ്റവും പ്രീതിയോടുകൂടി, അദ്ദേഹത്തിന്റെ കീഴിൽ പണിയെടുത്തിരുന്ന നല്ല കാര്യങ്ങളെ സ്മരിച്ചുകൊണ്ടും, തങ്ങളുടെ മേധാവിയായിരുന്ന കപിലനാഥനെ വന്നു വണങ്ങി. കപിലനാഥൻ അവരോടെല്ലാവരോടും സന്തോഷമാകുംവണ്ണം അല്പം സംസാരിച്ചു. പിന്നെക്കാണാമെന്നു പറഞ്ഞ് കുന്ദലതയേയും കൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/124&oldid=163007" എന്ന താളിൽനിന്ന് ശേഖരിച്ചത്