താൾ:Kundalatha.djvu/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമ്മയും പെങ്ങളും വളരെ ദയകാണിച്ച വിവരവും,വൈകുന്നേരം രാമദാസൻ യവനവേഷത്തോടുകൂടി മടങ്ങിചെന്നു.തന്നെയും പാർവ്വതിയേയും ഡോലിയിൽ കയറ്റിയപ്പോൾ രാമദാസന്റെ അമ്മയോയും പെങ്ങളേയും കൂടെ കൊണ്ടുപോരേണമെന്നു താൻ ആവശ്യപ്പട്ടപ്രകാരം അവരെ വേറൊരു ഡാലിയിൽ തന്റെ കൂടെ കൊണ്ടുവന്നതും മററും പറഞ്ഞു.

ഇങ്ങനെ എല്ലാവരും ഈ വർത്തമാനങ്ങൾ അത്രയും കേട്ടു അത്ഭുതപ്പെട്ടു.അന്യാന്യം പറഞ്ഞ് സന്തോഷിച്ചും,നാലഞ്ചു ദിവസം ചന്ദനോദ്യാനത്തിൽ താമസിച്ചു.വേടക്കർരചൻ യുവരാജാവിനു ചെയ്ത ഉപകാരങ്ങൾക്കുവേണ്ടി വലിയ രാജാവ് അയാൾക്കു വളരെ സമ്മാനങ്ങളും വേടർക്കരചർക്കു പണ്ടില്ലാത്ത ചില സ്ഥാനമാനങ്ങളും കൊടുത്തു, വളരെ സന്തോഷമാക്കി പറഞ്ഞയക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/123&oldid=163006" എന്ന താളിൽനിന്ന് ശേഖരിച്ചത്