താൾ:Kundalatha.djvu/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറ്റു് ദിക്കുകളിലേക്ക് പോയി,ഓരോന്നായി പ്രധാനപ്പെട്ട സ്ഥലങ്ങൾ ഒക്കെയും അവൾക്കു കാണിച്ചുകൊടുക്കുകയും ചെയ്കു.

കപിലനാഥൻ രാജധാനിയിൽ എത്തി രണ്ടു ദിവസം കഴിഞ്ഞ ശേഷം കുന്തളേശനെ ഒട്ടും താമസിക്കാതെ വിട്ടയക്കുകയാണ് നല്ലതെന്നും പ്രബലന്മാരുടെ വൈരം അപൽക്കരമാണെന്നും രാജാവിനെ പറഞ്ഞ് ബോദ്ധ്യംവരുത്തി അതിനു അനുജ്ഞ വാങ്ങി, താരാനാഥനെയും കൂട്ടികൊണ്ടു ദുന്ദുഭീദുർഗത്തിലേക്കു പോയി രണ്ടു പേർ കാണ്മാൻ വന്നിരിക്കുന്നു എന്ന് കുന്തളേശനെ അറിച്ചു. കാണ്മാ‍ൻ സമ്മതം വാങ്ങി, അടുത്ത് ചെന്ന് വന്ദിച്ചു. കുന്തളേശൻ രണ്ടുപേരേയും സൂക്ഷിച്ചു നോക്കി.'ഞാൻ കപിലനാഥനെയല്ലെ എന്റെ മുമ്പാകെ കാണുന്നതു? എന്നു ചോദിച്ചു

കപിലനാഥൻ: അതെ അയാളെ തന്നെ, ആശ്ചര്യം.

കൃതവീര്യൻ: മറ്റേ മുഖം എനിക്കു പരിചയമില്ല.

കപിലനാഥൻ: ഇത് എന്റെ പുത്രനായ താരാനാഥനാണ്.അങ്ങുന്നു അറിവാൻ സംഗതിയില്ല.

കൃതവീര്യൻ: കപിലനാഥനെ തന്നെ ഞാൻ ഒരിക്കലെ കണ്ടിട്ടുള്ളു.അതും ഇരുപതോളം സംവത്സരം മുമ്പാണ്. എങ്കിലും കണ്ടപ്പോൾ അറിവാൻ പ്രയാസം ഒന്നും ഉണ്ടായില്ല.

കപിലനാഥൻ: കറേ കാലമായിട്ടു ഞാൻ നാടു വിട്ടുപോയിരുന്നു. ഈ ഈയിടെ യുദ്ധമുണ്ടാവുമെന്നറിഞ്ഞിട്ട് എന്റെ സ്വാമിക്ക് എന്നെ കൊണ്ടു കഴിയുന്ന സഹായം ചെയ്യാൻ വേണ്ടി മടങ്ങി വന്നതാണ്.

കൃതവീര്യൻ: ഞാൻ കീഴടങ്ങിയതു അങ്ങേക്കുതന്നയോ എന്നറിവാൻ എനിക്ക് ആഗ്രഹം പെരികെയുണ്ട്.

കപിലനാഥൻ: എന്റെ അപേക്ഷപ്രകാരമാണ് ഒടുവിൽ അങ്ങ് യുദ്ധം നിർത്തിയതു. കീഴടങ്ങി എന്ന് പറവാൻ നാം തമ്മിൽ ഏൽക്കുകതന്നെ ഉണ്ടായിട്ടില്ലല്ലോ.

കൃതവീര്യൻ: ആവൂ!ഇപ്പോൾ എന്റെ വിഷാദവും ദൈന്യവും പകുതിയിലധികം നശിച്ചു. ഇത്ര വലിയ ഒരു യോദ്ധാവിനു കീഴടങ്ങേണ്ടിവന്നതുകൊണ്ട് എനിക്കു ലേശംപോലും ലജ്ജതോന്നുന്നില്ല. ഇതുവരെയും എങ്ങാനും കിടക്കുന്ന ഒരു യവനനോടു ഞാൻ തോററുവല്ലൊ എന്നു വിചാരിച്ച് വിഷണ്ണനായി എന്റെ പൗരുഷത്തെ ഞാൻ വൃഥാവിൽ വളരെ ദിക്കരിച്ചു. എനിക്കു ഒന്നുകൂടെ അറിവാൻ കൗതുകമുണ്ട്. എന്നെ ഒരിക്കൽ വ്യുഹമദ്ധ്യത്തിങ്കൽനിന്നു വേർപ്പെടുത്തി കുറച്ചുനേരം തടുത്തുനിർത്തിയ അങ്ങേടെ ആ വിരുതനായ സഖാവ് ആരാണ്?

കപിലനാഥൻ: (മന്ദസ്മിതത്തോടുകൂടി)അതു ഈ നിൽക്കുന്ന താരാനാഥനാണ്.

കൃതവീര്യൻ: (താരാനാഥനോട്)അങ്ങയുടെ യുദ്ധ വൈദഗ്ദ്ധ്യത്തെക്കണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/125&oldid=163008" എന്ന താളിൽനിന്ന് ശേഖരിച്ചത്