താൾ:Kundalatha.djvu/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


യുവരാജാവും യവനന്മാരും അഘോരനാഥനും വേടർക്കരചനുംകൂടി ചന്ദനോദ്യാനത്തിലേത്തിയപ്പോൾ വൃദ്ധനായ കലിംഗരാജാവും,സ്വർണമയിദേവിയും ഉണ്ടായിരുന്നു.യവനന്മാർ രാവിലെ കലിംഗരാജാവിനെ ചന്ദനോദ്യാനത്തിലേക്കു കൊണ്ടുചെന്നതു്.അവിടെ പരിചാരകന്മാർ രാജാവിനെ കണ്ടറിഞ്ഞപ്പോൾ അവർക്ക് വളരെ അത്ഭൂതവും സന്തോഷവുമായി.സ്വർണമയിദേവി യുദ്ധം തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പു തന്നെ ചന്ദനോദ്യാനത്തിലേക്കു പാർപ്പു മാറ്റിയിരുന്നു.പരാജയമായി കലാശിച്ചു വെന്നും,യുവരാജാവിന് അപകടങ്ങൾ ഒന്നും വന്നിട്ടില്ല എന്നും മററുംമുള്ള വിവരം ഒരു ഭൃത്ത്യൻ സ്വർണമയിദേവിയെ അറിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവൾ രാജാവിന്റെയും ഇളയച്ചന്റെയും വരവ് കാത്തു കൊണ്ടിരിക്കുമ്പോഴേക്ക് അവർ രണ്ടാളുകളും, രണ്ടു യുവനന്മാരെയും വേടർചരകനെയും കൂട്ടികൊണ്ടുവരുന്നതുകണ്ടുതുടങ്ങി. ചുവന്ന താടിയെ ചന്ദനോദ്യാനത്തിലേക്കു എത്തിയപ്പോഴേക്കും കാണ്മാനില്ലാതായി. എവിടെ-

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/107&oldid=54233" എന്ന താളിൽനിന്നു ശേഖരിച്ചത്