താൾ:Kundalatha.djvu/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഘോരനാഥൻ പിന്നെയും പറഞ്ഞു .കുന്തളേശൻ വേണ്ട എന്ന് കൈകൊണ്ട് വിലക്കി.എങ്കിലും ഒടുവിൽ അഘോരനാഥന്റെ അപോക്ഷ സമ്മതിച്ചു ഡാലിയിൽ കയറി.അഘോരനാഥൻ അനുയാത്രയായി കുറെ വഴി ഒരുമിച്ചു പോയി ഏറ്റവും വണക്കത്തോടു കുടി വിടവാങ്ങി പോരുകയും ചെയ്തു.

യുവരാജാവും വേടർകരചനും യവനന്മാരോടു വളരെ ആദരവോടുകൂടി ഓരാ വൃത്താന്തങ്ങൾ ചേദിച്ചറിയുമ്പോഴോക്കും അഘോരനാഖൻ കുന്തളേശനെ ദുന്ദുഭീദുർഗത്തിലേക്കയച്ചു മടങ്ങി എത്തി.രാജധാനിയെ രക്ഷിക്കാൻ വേണ്ടുന്ന ഏർപ്പാടുകൾ അത്രയും ചെയ്ത്,സ്ഥലങ്ങളെല്ലാം വെടിപ്പു വരത്തി ശുദ്ധിചെയ്ത് മുൻ സ്ഥിതിയിൽ ആക്കുവാനും,യുദ്ധത്തിൽ നുറിവേറ്റവർക്ക് വേണ്ടുന്ന ചിത്സകൾ ചെയ്യുവാനും, കന്തളേശനെ വളരെ വണക്കത്തോടുകൂടിയും മാന്യപദവിയായിട്ടു ദുന്ദുഭീയുൽ താമസിപ്പിക്കുവാനും,മറ്റും കീഴുദ്യോഗസ്ഥന്മാർക്കും പലപല കൽപ്പകൾ താരതന്യംപോലെ കൊടുത്തു്,സകലവും അവരെയും സേനാപതിമാരേയും ഭരമേൽപ്പിച്ചു യവനന്മാരും യുവരാജാവും നിൽക്കുന്നിടത്തേക്കു ചെന്നു.ചുവന്ന താടിക്കും വേടർചരകനും ഒന്നു രണ്ടു ചെറിയ മുറിവുകൾ ഏറ്റിട്ടുണ്ടായിരുന്നത് നല്ലവണ്ണം വച്ചുകട്ടിച്ചശേഷം, അസ്തമനത്തിനു നാലഞ്ചു നാഴികയുള്ളപ്പോൾ അവരംല്ലാവരും ചന്ദനോദ്യാനത്തിലേക്കു പോവുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/106&oldid=162987" എന്ന താളിൽനിന്ന് ശേഖരിച്ചത്