താൾ:Kundalatha.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നു. യവന്മാർ എത്തിയ ഉടനെ കുന്തശന്റെ ജയത്തെക്കുറിച്ച് സംശയം തോന്നീട്ടണ്ടായിരുന്നതത്രയും അപ്പോൾ തീർ‌ന്നു. കലിംഗാധീശന്റെ പരാജയം കണ്ടല്ലാതെ അന്ന് സൂര്യൻ അസ്തമിക്കയില്ലെന്നു ജനങ്ങൾ മിക്കവരും തീർച്ചയാക്കി. അഘോരനാന്റെ സൈന്യം നിരാശപ്പെടുവാനും തുടങ്ങി.

അങ്ങനെയിരിക്കെ ചുവന്ന താടിയെ മുമ്പിലാക്കി അല്പം വഴിയെ ഇടത്തും വലത്തും മറ്റ് രണ്ട് യവനന്മാരും നിന്ന്, സംശപത്കന്മാരോടു മൂന്നുപേരും കൂടി ഒന്നായി നേരിട്ടു. അപ്പോൾ മുക്കോൺ വടിയിൽനിന്നും ഏകോപിച്ചു പൊരുതുന്ന ആ യവനന്മാരോടു ജയിക്കുവാനോ ,അവരെ മുറില്പിക്കുവാനോ സംശപ്തമാർക്കു തരമില്ലാതായി . ചുവന്ന താടിയുടെ കുന്തം കുതിരയുടെ കഴുത്തിൽതറക്കുന്പോഴേക്കു പുറത്തിരിക്കുന്നുവന്ന് ഒരു ഭാഗത്തുനിന്ന് കറുത്തതാടിയുടെ വെണ്മഴുകോണ്ടോ, മറ്റേ ഭാഗത്തുനിന്ന് വെളളത്താടിയുടെ വാൾകൊണ്ടോ വെട്ടുകിട്ടി താഴത്തു വിഴുകയും ചെയ്യും . അങ്ങനെ സംശപ്തകസൈന്യവും യവനല്മരും തമ്മിൽ രൂക്ഷതരമാകും വണ്ണം വാശിപിടിച്ച് പോർതുടങ്ങിയപ്പോഴേക്ക് കിഴക്കെ ഗോപുരത്തിൽ കൂടി യുവരാജാവും വേർക്കരചനും . കുന്തളേശന്റെ ആദ്യം വന്നസൈന്യത്തെ മുഴുവനും നശിപ്പിച്ചു. തങ്ങളുടെ ശേഷിച്ച ഭടന്മാരേയും കൊണ്ട് എത്തിയതിനാൽ അഘോരനാഥന്റെ സൈന്യം കാർമേഘത്തെ കണ്ട ചാതപങ്ങളെപ്പോലെ വളരെ സന്തോഷിച്ചു, ആര്രത്തുവിളിച്ചു.

അഘോരനാഥൻ ഉടനെ യുവരാജാവിന്റെയും വേർക്കരചന്റെയും അടുക്കൽചെന്ന് 'ആ കാണുന്ന യവനന്മാർ നമ്മെ രക്ഷിക്കുവാൻ വന്നവരാണ്,' അവരുടെ പരാക്രമം നോക്കികോൾക' എന്നുമാത്രം പറഞ്ഞു സംശപ്തസൈന്യത്തെ വേഗത്തിൽ മുടിക്കുവാൻ വേണ്ടി, താനും യവനന്മാരുടെ സഹായത്തിന്നു ചെന്നു. അപ്പോൾ വെളളത്താടി തന്റെ സ്ഥാനത്തുനിന്നു് ഒഴിഞ്ഞു അവിടെ നിന്നുകൊൾവാൻ അഘോരനാഥനോട് ആംഗ്യം കാണിച്ചു പടിയുടെ പിൻഭാഗത്തേക്കു പോയി വെളളം കുടിച്ച് അല്പം ക്ഷീണം തീർത്തശേ‍ഷം, സൈന്യത്തിന്റെ നടുവിൽനിന്നു പോരുതുന്ന കുന്തളേശനെ കണ്ടുപിട്ച്ചു് അദ്ദേഹത്തെ പോർക്കുവിളിച്ചു. വളരെ സാമർത്ഥ്യത്തോടുകൂടി രണ്ടുമൂന്നു പ്രാവശ്യംകുന്തളേശന്റെ നേരിട്ടു ഉടനെയുടനെ കുതിരയെ ചാടിക്കുകയാൽ,കുന്തളേശനെ അദ്ദേഹത്തിന്റെ സൈന്യത്തിൽനിന്നു വേർതിരിച്ച് ഒറ്റപ്പെടുത്തി.അതുകളിഞ്ഞപ്പോളേക്കാണ് അദ്ദേഹം തന്റെ അപകടസ്ഥിതിയെ അറിഞ്ഞത്. ഉടനെ യുവരാജാവും വേടർക്കരചനും വെളളക്കാടിയുടെ സഹായത്കിനെത്തി കുന്തളേശനെ വളഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തിനു വരുവാൻ ശ്രമിച്ച ഭടൻമാരെ തങ്ങളുടെ ഭടന്മാരെകോണ്ട് തടുത്തുനിർത്തിച്ചു. ഇങ്ങനെ ഒറ്റയായി ശത്രുക്കശുടെ ഇടയിൽ പെട്ടുപോയി എങ്കിലും ,കുന്തളേശൻ ഒട്ടും പരിഭ്രമം

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/103&oldid=162984" എന്ന താളിൽനിന്ന് ശേഖരിച്ചത്