Jump to content

താൾ:Kundalatha.djvu/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്ന ആയുധങ്ങൾ അനവധി അങ്ങനെ നിസ്തുല്യനായ ആ യവനൻ ജൃംഭിച്ചടുക്കുന്നടുത്തുനിന്ന് ശത്രുക്കൾ പ്രാണരക്ഷയ്ക്കായി ഓടിയൊഴിച്ചുതുടങ്ങി. കുന്തളേശൻ വളരെ വിസ്മയവും വിസ്മയത്തേക്കാൾ അധികം ഭയവും ഉണ്ടായി,'ഇവരാരു്? മഗധേശ്വരന്റെ കൂട്ടുകാരാവാൻ പാടില്ല. എന്നാൽ, എന്റെ പ്രതികൂലികളാവുന്ന തല്ലായിരുന്നു. അഘോരനാന്റെ മുൻകാഴ്ചകൊണ്ട് എവിടന്നോ വരുത്തിയവരാണ്. ഏതെങ്കിലും എന്നാൽ, കഴിയുന്നതു് ചെയ്യണം' എന്നിങ്ങനെ അദ്ദേഹം കുറച്ചുനേരം വിചാരിച്ചു് രണ്ടാമതും വർദ്ധിച്ചിരിക്കുന്ന പരാക്രമത്തോടുകൂടി പൊരുതുവാൻ തുടങ്ങി.

കുന്തളേശന്റെ പരക്രമവും അല്പമല്ല.ശരിരവും മുഖവും മുഴുവൻ ഇരുമ്പുചട്ടകൊണ്ട് മൂടിയിരിന്നതിനാൽ, ശത്രുക്കളുടെ വെട്ടും കുത്തും അദ്ദേഹത്തിന്ന് അല്പംപോലും തട്ടുന്നില്ല. എന്നുതന്നെയല്ല, അദ്ദേഹത്തിന്റെ ഇടത്തുകൈയ്യിൽ പിടിച്ചിരുന്ന ഒരു ചെറിയ ഇരുമ്പുപരിചകൊണ്ട് വെട്ടുകൾ അതിവിഗദഗ്ദ്ധതയോടുകൂടി തടുക്കുന്നതുമുണ്ട്.കവചങ്ങളെ കൊണ്ട് സുരക്ഷിതനായ തനിക്ക് അപായംവരുവാൻ വഴിയില്ലെന്നുളള ധൈര്യത്തോടുകൂടി ശത്രുസൈന്യത്തോടണഞ്ഞു പോരുതി, കുന്തളേശൻ അനവധി ഭടൻമാരെ തെരുതെരെ തന്റെ വാളിന്നൂണാക്കുകയും ചെയ്തിരുന്നു.

അങ്ങനെ രണ്ടുഭാഗത്തും ഭടൻമാർ മരണംകൊണ്ടും മുറുകൊണ്ട് വീണുവീണ് ഒഴിഞ്ഞുതുടങ്ങിയപ്പോഴേക്ക് ഉത്തരഗോപുത്തിൽ നിന്ന് ഒരു കോലാഹലം കേൾക്കുമാരായി, ആയത് കുന്തളേശന്റെ സഹായത്തിന്ന് അദ്ദേഹത്തിന്റെ സംശപ്തകസൈന്യം വരികയായിരുന്നു. അവർ മുന്നൂറ് അശ്വാരുഢന്മാരായ ഭടന്മാർ‌- ആയുധവിദ്യയിൽ അതിനുപുണന്മാർ- സമരോത്സവത്തിൽ അതികുതുകികൾ- തങ്ങളുടെ പ്രാണനെ ഉപേഷിക്കുവാൻ ലേശംപോലും മടിക്കത്തവർ-ജയത്തോടുകൂടിയല്ലാതെ ശത്രുവിന്റെ മുമ്പിൽ നിന്ന് ഒഴിയാത്തവർ- നീർക്കുമിളപോലെ അനിത്യമായ മാനത്തെ അസിധാരയിങ്കൽനിന്ന് പൊത്തിപ്പിടിക്കുന്നവർ-അങ്ങനെയിരിക്കുന്ന ആ ചെറിയ സൈന്യം എത്തിയപ്പോഴേക്ക് കുന്തളേശന്റെ ശേഷിച്ചിരിക്കുന്ന സൈന്യം സന്തോഷം കൊണ്ടാർത്തുവിളിച്ച് അവരുടെ സമയോചിതമായ വരനെ അഭിവാദ്യം ചെയ്യുകയുംചെയ്തു.

അവരുടെ സമാരംഭം എങ്ങനെയെന്നറിയുവാൻ വേണ്ടി ,അവർ എത്തിയ ഉടനെ യവനന്മാർ മൂന്നുപേരും ഒന്നായിക്കുടി അന്യോന്യം രഹസ്യമായി ചിലതു് പറഞ്ഞുകൊണ്ടിരിക്കുമ്പോഴേക്ക്,ആ സംശപ്തകന്മാർ ക്ഷാമംപിടിച്ചിരിക്കുന്ന ഒരു കൂട്ടം ചെന്നായിക്കളെപ്പോലെ ഒട്ടും തന്നെ ക്ഷമകൂടാതെ വൈരീഗ്രഹത്തിന്ന് മുതിർന്ന അവരുടെ ശൂരതയും അടക്കമില്ലായ്മയും ആയുധം ഉപയോഗിക്കുന്നതിലുളള പടുത്വവും കണ്ട്, യവനന്മാർ അല്പനേരം എന്തുചെയ്യേണം എന്നുതീർച്ചയാക്കാതെ പിൻവാങ്ങി സ്വസ്ഥന്മാരായി ഒതുങ്ങി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/102&oldid=162983" എന്ന താളിൽനിന്ന് ശേഖരിച്ചത്