മാറായി. യവനന്മാർക്കു് ക്ഷമയില്ലാതായി. അവരുടെ പടക്കുതിരകളും അവരെപ്പോലെതന്നെ യുദ്ധത്തിന്റെ നടുവിലേക്കു് എത്തുവാൻ താല്പര്യത്തോടുകൂടി ഹെഷാരവം മുഴക്കി, മുന്നോട്ടു് കുതിച്ചുതുടങ്ങി. പശ്ചിമഗോപുരത്തിന്റെ സമീപമാണ് അവർ ഒന്നാമതു ചെന്നതു്.അതിന്റെ മൂർദ്ധാവിൽ കുന്തളേശന്റെ കൊടിപാറുന്നതു കണ്ടു് അതിലൂടെ കടപ്പാൻ എളുതല്ലെന്നു തീർച്ചയാക്കി, ദക്ഷിണഗോപുരത്തിന്റെ നേരെ ചെന്നു. അവിടെ കലിംഗരാജാവിന്റെ കൊടി കണ്ടപ്പോൾ അതിലൂടെ കടപ്പാൻ തുടങ്ങി. അവിടെ നിന്നിരുന്ന ഭടന്മാർ വിരോധം ഭാവിച്ചപ്പോൾ,കറുത്ത താടി 'നിങ്ങൾ ഞങ്ങലെ തുടക്കേണ്ട.ഞങ്ങൾ കലിംഗരാജാവിന്റെ ബന്ധുക്കളാണു് ,സത്യം'എന്ന് ഉച്ചത്തൽ പറഞ്ഞു.ഭടന്മാർ യവനന്മാർ പറഞ്ഞത് വിശ്വസിക്കയാലോ,ഭയങ്കരമായ അവരോടു് നേരിടുവാൻ ധൈര്യം പോരായ്കയാലോ,അവരെ ഒട്ടും തടുത്തില്ല.എന്നുതന്നയല്ല,യുദ്ധംദ്ധ്യത്തിങ്കലേക്കു ചെല്ലുന്ന യവന്മാരുടെ പിന്നാലെതന്ന,അവരുടെ സഹായത്തിനായിട്ടു് വളരെ ഭടന്മാരെ കൂടെ പോകുകുയും ചെയ്തു.
അഘോരനാഥനും സൈന്യവും കിഴക്കു ഭാഗത്തുനിന്നു പൊരുതുന്നു. കുന്തളേശനും തന്റെ അനവധി ഭടന്മാരും പടിഞ്ഞാറെ ഭാഗത്തുനിന്നു് വളെരെ ശൗര്യത്തോടും പരക്രമത്തോടുംകൂടി അവരെ എതൃത്തു പൊരുതുന്നു. കുന്തളേശനും അഘോരനാഥനും തമ്മിൽ നേരിടുക മാത്രം കഴിഞ്ഞിട്ടില്ല. അഘോരനാഥന്റെ ചെറിയ സൈന്യം വേഗത്തിൽ അധികം ചെറുതാകുന്നു. കുന്തളേശന്റെ സൈന്യത്തിന്നു മദം വർദ്ധിക്കുന്നു. അങ്ങെനെയിരിക്കുമ്പോഴാണ് യവനന്മാർ പോർക്കളത്തിൽ എത്തിയതു്. അവരെകണ്ടപ്പോൾ കുന്തളേശന്റെ സൈന്യം സന്തോഷിച്ചു് ആർത്തു വിളിക്കുകയും അഘോരനാഥന്റെ സൈന്യം ഭയപ്പെടുകയും ചെയ്തു. ആ വസ്തുത കറുത്ത താടി അറിഞ്ഞ ഉടനെ, തന്റെ ചുമലിൽ കെട്ടിയിരുന്ന ഉറുമാൽ അഴിച്ചു് മേൽപ്പോട്ടു് വലിച്ചെറിഞ്ഞു. അതു കണ്ടപ്പോൾ അഘോരനാഥൻ 'അവർ നമ്മുടെ രക്ഷിതാക്കന്മാർ , ഒട്ടും ഭയപ്പെടരുത്, ഭയപ്പെടരുത് ' എന്നു് ഉച്ചത്തിൽ പറഞ്ഞു് തന്റെ വിഹ്വലമാനസന്മാരായ സേനാനായകന്മാരേയും ഭയപരവശന്മാരായ സൈന്യങ്ങളെയും ധൈര്യപ്പെടുത്തി. യവനന്മാർ ഒട്ടും നേരം കളയാതെ അവരുടെ ആയുധങ്ങളെ പ്രയോഗിക്കുവാൻ തുടങ്ങി. കറുത്ത താടിയുടെ സമീപത്തേക്കു് കുന്തളേശന്റെ ഭടന്മാർ സ്മരിക്കുന്നതേയില്ല. അയാൾ ഒരു സംഹാരരുദ്രനെപോലെ, ശത്രുക്കളെ അതിവേഗത്തിൽ കൊന്നൊടുക്കുന്നു. വലത്തേക്കാൽ അങ്കവടിയിൽ ഊന്നി വലത്തോട്ടു ചെരിഞ്ഞു്, തന്റെ വലിയ വെണ്മുഴകൊണ്ടു് ഊക്കോടുകൂടി വെട്ടുമ്പോൾ അതിൽ തകർന്നപോകാതെ ഒന്നും തന്നെയില്ല. അയാളുടെ കൊത്തുകൊണ്ടു മുറിയുന്ന ഭടന്മാരും കുതിരകളും അനവധി---മുറിയു