താൾ:Kulastreeyum Chanthapennum Undayathengane.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നുഭവങ്ങളെക്കുറിച്ച് ഇതിലധികമൊന്നും പറയാനില്ലെന്ന മട്ടിൽ! സമൂഹത്തിനു മൊത്തത്തിലുണ്ടായ നേട്ടങ്ങൾക്കു പുറമെ സ്ത്രീകൾക്ക് ഇത്തരം മാറ്റങ്ങൾ എന്തു ഗുണംചെയ്തു? ഇവയിലൂടെ സ്ത്രീകൾക്ക് സമൂഹം കൽപ്പിക്കുന്ന വില, അവരുടെ സാമൂഹ്യനില, സ്വാതന്ത്ര്യങ്ങൾ മുതലായവയിൽ ക്രിയാത്മകമായ മാറ്റങ്ങൾ ഉണ്ടായോ? ഈ ചോദ്യങ്ങൾക്ക് കുറഞ്ഞ പ്രാധാന്യംമാത്രമേ നിഷ്പക്ഷചരിത്രകാരന്മാർ കൽപ്പിക്കുന്നുള്ളൂ. ചിലപ്പോൾ തികഞ്ഞ പുരുഷമേധാവിത്വപരമായ മൂല്യങ്ങളാണ് ഈ വിലയിരുത്തലിൽ പ്രവർത്തിക്കുക. മരുമക്കത്തായത്തോട് പലരും പുലർത്തുന്ന മനോഭാവംതന്നെയെടുക്കുക. സ്ത്രീകൾക്ക് വിവാഹത്തിൽ കൂടുതൽ അധികാരങ്ങൾ നൽകുകയും ലൈംഗികകാര്യങ്ങളിൽ അവരുടെ ഇഷ്ടത്തിനും അഭിപ്രായത്തിനും താരതമ്യേന കൂടുതൽ വില കൽപ്പിക്കുകയും കുടുംബസ്വത്തിന്റെ അവകാശം പെൺവഴിക്ക് നീങ്ങുന്ന കുടുംബങ്ങൾ പുലരുകയും ചെയ്തിരുന്ന മരുമക്കത്തായവ്യവസ്ഥ കേരളചരിത്രകാരന്മാരിൽ ഒരുകാലത്ത് ഇത്രയേറെ അസ്വസ്ഥത സൃഷ്ടിച്ചതെന്തുകൊണ്ടെന്ന കാര്യം പഠിക്കേണ്ടതുതന്നെ! പക്ഷേ, മരുമക്കത്തായത്തെ പുനർമൂല്യംചെയ്യാൻ തയ്യാറായവർപോലും സ്ത്രീകളുടെ ചരിത്രത്തെ സാമൂഹ്യസ്ഥാപനങ്ങളുടെ ചരിത്രത്തിലേക്കു ചുരുക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞില്ല.

സാമൂഹ്യസ്ഥാപനങ്ങൾക്ക് കേവലം കീഴ്പ്പെട്ടതാണ് സ്ത്രീകളുടെ ജീവിതമെന്ന ധാരണയെ പുതിയ സ്ത്രീചരിത്രം എതിർക്കുന്നു. സ്ഥാപനങ്ങൾക്കുള്ളിൽ ജീവിക്കുമ്പോഴും സ്ത്രീകൾ നിഷ്ക്രിയരായിരുന്നില്ലെന്ന് സ്ത്രീപക്ഷഗവേഷണം തെളിയിക്കുന്നു. കുടുംബത്തിന്റെയും സമുദായത്തിന്റെയും നിയമങ്ങൾക്കു കീഴ്പ്പെട്ടുകഴിയുന്ന സ്ത്രീകൾ ആ നിയമങ്ങളെ നേരിട്ടോ അല്ലാതെയോ മറികടക്കാൻ സജീവശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നു; ഇന്നും ഏർപ്പെടുന്നു. ഈ സ്ഥാപനങ്ങൾ സ്ത്രീകൾക്കു കൽപ്പിക്കുന്ന പരിധികളെ സ്ഥാപനത്തിനുള്ളിൽനിന്നുകൊണ്ട് വിസ്തൃതമാക്കാൻ അവർ എന്നും ശ്രമിച്ചിട്ടുണ്ട്. ഈ സമ്പന്നമായ ചരിത്രാനുഭവത്തിന് തുച്ഛമായ വിലമാത്രം കൽപ്പിക്കുന്ന 'നിഷ്പക്ഷ'ചരിത്രത്തെ സ്ത്രീപക്ഷചരിത്രത്തിന്റെ വക്താക്കൾ തള്ളിക്കളഞ്ഞതു വെറുതെയല്ല.

മാർക്സിസ്റ്റ് ചരിത്രരചനാരീതി മേലാള ചരിത്രത്തെ തുറന്നെതിർക്കുന്നുണ്ട്. എങ്കിലും കേരളത്തിൽ ഈ പാത പിന്തുടർന്നവരുടെ പഠനങ്ങളിലും സ്ത്രീകൾ ഏറെക്കുറെ അദൃശ്യർതന്നെ. ഭൂതകാലത്തിലുടനീളം ഉള്ളവരും ഇല്ലാത്തവരും തമ്മിൽ സംഘർഷത്തിലായിരുന്നുവെന്നും അത് പഠിക്കുന്നതിലൂടെ ഭാവികാലം രൂപപ്പെടുന്നതിനെപ്പറ്റി പല ഉൾക്കാഴ്ചകളും നമുക്ക് കിട്ടുമെന്നും മാർക്സിസ്റ്റ് ചരിത്രകാരന്മാർ അവകാശപ്പെടുന്നു. അതുപോലെ സമൂഹത്തിൽ സമ്പത്തുണ്ടാക്കുന്ന രീതികളിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ഉള്ളവരുടെയും ഇല്ലാത്തവരുടെയും ജീവിതങ്ങളിൽ മാറ്റമുണ്ടാകുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അപ്പോൾ ഈ സംഘർഷങ്ങളിൽ ജീവിതഗതികൾക്കുണ്ടാകുന്ന മാറ്റങ്ങളിൽ സ്ത്രീകളുടെ നിലയെന്താണ്? സ്ത്രീകളുടെ നില മേൽപ്പറഞ്ഞ വർഗ്ഗസംഘർഷത്തിന് കീഴ്വഴങ്ങിനിൽക്കുന്നുവെന്നാണ് മാർക്സിസ്റ്റ് ചരിത്രകാരന്മാർ പൊതുവേ കരുതുന്നത്; വർഗ്ഗസംഘർഷത്തിന്റെ ഗതിയനുസരിച്ച് അതു മാറുമെന്നും. ഈ ആശയത്തെ സ്ത്രീ ചരിത്രരചനയിലേർപ്പെടുന്നവർ ചോദ്യംചെയ്യുന്നു. പുരുഷന് സ്ത്രീക്കുമേൽ കൈവന്ന അധികാരം വർഗ്ഗസമരങ്ങളുടെ മുറയ്ക്ക് മാറിക്കൊള്ള

24

ചരിത്രപഠനം കൊണ്ട് എന്തു കാര്യം?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/24&oldid=162883" എന്ന താളിൽനിന്ന് ശേഖരിച്ചത്