താൾ:Kulastreeyum Chanthapennum Undayathengane.djvu/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദളിത് മിച്ചഭൂമിസമരങ്ങളിൽ സ്ത്രീകൾ
1970കളുടെ ആരംഭത്തിൽ നടപ്പിലായ ഭൂപരിഷ്കരണത്തിലൂടെ കൃഷിഭൂമി ലഭ്യമായത് അധികവും കർഷകർക്കാണ്. കർഷകത്തൊഴിലാളികളായിരുന്ന ദളിതർക്കായിരുന്നു കേരളത്തിലെ പരമ്പരാഗതകൃഷിയെക്കുറിച്ച് അറിവും പരിചയവും. എന്നാൽ അവർക്ക് സ്വന്തമായി കിടപ്പാടത്തിനുള്ള ചെറിയ തുണ്ടുഭൂമികളേ കിട്ടിയുള്ളൂ. സർക്കാർ മിച്ചഭൂമി ദളിതർക്കു വിതരണംചെയ്യുമെന്ന വാഗ്ദാനങ്ങൾ നടപ്പായതുമില്ല. 1974ൽ രൂപീകൃതമായ കേരള ഹരിജൻ ഫെഡറേഷൻ ദളിതർക്ക് മിച്ചഭൂമി ലഭ്യമാക്കാനുള്ള സമരങ്ങൾ 1970കളിൽത്തന്നെ സംഘടിപ്പിച്ചു തുടങ്ങി. കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ പീരുമേട് താലൂക്കിൽ മിച്ചഭൂമിയിൽ പ്രവേശിച്ചു കുടിലുകെട്ടാനുള്ള ശ്രമങ്ങൾ സജീവമായിരുന്നു. ഈ സമരങ്ങളുടെ മുൻപന്തിയിൽ ധാരാളം സ്ത്രീകളുമുണ്ടായിരുന്നു. ശ്യാമള തങ്കപ്പൻ, രാജമ്മ ശിവൻ, കാർത്യായനി കുഞ്ഞുമോൻ, കുട്ടിയമ്മ തങ്കപ്പൻ മുതലായ സ്ത്രീകൾ കേരള ഹരിജൻ ഫെഡറേഷനുമായി ചേർന്നു പ്രവർത്തിച്ചവരാണ്. അക്കാലത്ത് ഇടുക്കി സിവിൽസ്റ്റേഷനുമുമ്പിൽ ഭൂമിക്കുവേണ്ടി 27 ദിവസം നീണ്ടുനിന്ന സമരത്തിൽ ഇവരെല്ലാം പങ്കാളികളായിരുന്നു. ശ്യാമള തങ്കപ്പൻ പത്തുദിവസംനീണ്ട നിരാഹാരസമരം നടത്തിയ ഓർമ്മകൾ പങ്കുവയ്ക്കുന്നു. ഇടുക്കിയുടെ പല ഭാഗങ്ങളിലായി കുടിലുകെട്ടാനും കൃഷിനടത്താനും ശ്രമിച്ചതും നാട്ടുപ്രമാണിമാരുടെയും വനപാലകരുടെയും ആക്രമണങ്ങളെ നേരിട്ടതും മറ്റും അവർ ഓർക്കുന്നു. പുരുഷന്മാരോടൊപ്പം എല്ലാ ജോലികളുംചെയ്ത് കുടുംബ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയ സമരത്തിൽ സജീവപങ്കാളികളായസ്ത്രീകളാണവർ. അടുത്തകാലത്ത് നടന്ന ചെങ്ങറ ഭൂസമരത്തിലും ആദിവാസി ഭൂസമരങ്ങളിലും സ്ത്രീകൾ സജീവമായ പങ്കുതന്നെ വഹിച്ചിട്ടുണ്ട്.
(രേഖാ രാജ് നടത്തിയ അഭിമുഖങ്ങളിൽനിന്ന്)

നിരോധിച്ചപ്പോൾ പ്രമുഖരായ പുരുഷനേതാക്കന്മാർ ഒളിവിലായി. തൊഴിലാളിസ്ത്രീകളുടെ സംഘാടകയായിരുന്ന കെ. മീനാക്ഷി യൂണിയന്റെ ജനറൽ സെക്രട്ടറിയായി; ലേബർകമ്മിഷണർ വിളിച്ചുകൂട്ടിയ ആലോചനയിൽ അവർ യൂണിയനെ പ്രതിനിധീകരിച്ചു; സമരങ്ങളുടെ മുൻനിരസംഘാടകയായി. ഈയവസരത്തിൽ യൂണിയനുകളുടെ പുറത്തുതന്നെ സ്ത്രീസംഘടനയുണ്ടായി - മഹിളാസംഘം. 1943-ൽ അമ്പലപ്പുഴ താലൂക്ക് മഹിളാസംഘം രൂപീകരിക്കപ്പെട്ടപ്പോൾ അവരതിന്റെ ജനറൽ സെക്രട്ടറിയായി. 1946ൽ നിരോധിക്കപ്പെടുംവരെ സംഘടന വളർന്നുകൊണ്ടുതന്നെയിരുന്നു. പക്ഷേ, സമാധാനകാലം മടങ്ങിവന്നതോടുകൂടി സ്ത്രീകൾക്ക് യൂണിയനുകളിലുംമറ്റും ലഭിച്ച സ്ഥാനം പിൻവലിക്കപ്പെട്ടു.

എന്നാൽ, പൊതുവെ ഇക്കാലത്തെക്കുറിച്ച് നമുക്ക് ലഭ്യമായ എഴുത്തുകളിൽ മറ്റൊരുതരം സ്ത്രീപങ്കാളിത്തമാണ് പാടിപ്പുകഴ്ത്തപ്പെടുന്നത്. സ്ത്രീകളുടെ സഹനത്തിനും ത്യാഗത്തിനും മുൻതൂക്കം നൽകുന്ന കഥകളാണവ - കുടുംബത്തിന്റെ പരിധികൾവിടാതെ പാർട്ടിക്കുവേണ്ടി സ്ത്രീകൾ ചെയ്ത സേവനത്തെക്കുറിച്ചുള്ളവ. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടവേളയിൽ ഒളിവിലായ നേതാക്കന്മാരെ പോലീസിൽനിന്നു രക്ഷിച്ചു പാർപ്പിക്കുക, രഹസ്യസന്ദേശങ്ങളും പണവുംമറ്റുമെത്തിക്കുക മുതലായ ജോലികളേറ്റെടുത്തത് സ്ത്രീകളും കുട്ടികളുമാണ്. 'മക്കളേയും പോറ്റി, പാർട്ടിയേയും പോറ്റി' എന്നാണ് വടക്കേമലബാറിൽനിന്നുള്ള ഒരു പഴയകാലപ്രവർത്തക തന്റെ 1940കളിലെ പാർട്ടി

230

സ്ത്രീകളും സമരങ്ങളും


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/230&oldid=162873" എന്ന താളിൽനിന്ന് ശേഖരിച്ചത്