താൾ:Kulastreeyum Chanthapennum Undayathengane.djvu/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരക്കി. ഭാഷ പരിചയമില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് പലയിടത്തും അലയേണ്ടിവന്നു. ഒടുവിൽ ഒരു പഴയ തറവാടിന്റെ മുറ്റത്ത് കയറിച്ചെന്നു. അവിടെ ആരേയും കണ്ടില്ല. വയസ്സായ ഒരു അമ്മൂമ്മമാത്രം പുറത്തളത്തിൽ എന്തോ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഇത്രയും വലിയ തറവാട്ടിൽ സംസ്കൃതം പഠിച്ച പുരുഷന്മാർ കാണുമെന്നും അവരോട് സംസാരിക്കാൻ കഴിയുമെന്നുമായിരുന്നു വിവേകാനന്ദന്റെ പ്രതീക്ഷ. രണ്ടുമൂന്നുതവണ ആംഗ്യഭാഷയിൽ ഇക്കാര്യം അദ്ദേഹം അമ്മൂമ്മയോട് ചോദിച്ചുവെങ്കിലും ഫലമില്ലെന്നു തോന്നി. ഒടുവിൽ നിരാശനായി മടങ്ങാനൊരുങ്ങി. അപ്പോൾ ആ അമ്മൂമ്മ പിറകിൽനിന്ന് വിളിക്കുന്നു, 'ഹേ, യുവസന്യാസി, നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നുവല്ലോ? മകനേ, നിനക്ക് ഭക്ഷണം വേണ്ടയോ?' അതും ശുദ്ധസംസ്കൃതത്തിൽ!

ഹെസ്റ്റർ സ്മിത്ത്, 1976


കഥമാത്രമാണെങ്കിലും നടക്കാൻ സാദ്ധ്യതയുണ്ടായിരുന്ന കഥയാണ്. സംസ്കൃതഭാഷയിൽ ആഴത്തിൽ അറിവുണ്ടായിരുന്ന സ്ത്രീകളെക്കുറിച്ച് പല കഥകളും നമ്മുടെ ചരിത്രത്തിലുണ്ട്. കടുത്ത നിയന്ത്രണങ്ങൾക്കുള്ളിൽ കഴിഞ്ഞിരുന്ന നമ്പൂതിരിസ്ത്രീകൾ പലപ്പോഴും അടിസ്ഥാനവിദ്യാഭ്യാസം നേടിയിരുന്നു. 1930ലെ സെൻസസ് കണക്കുപ്രകാരം തിരുവിതാംകൂറിലെ നമ്പൂതിരി-പോറ്റി സ്ത്രീകളിൽ 43.2 ശതമാനം പേർ സാക്ഷരരായിരുന്നു. തിരുവിതാംകൂറിലെ മറ്റു സമുദായങ്ങളിലെ സ്ത്രീകൾ ഇവർക്ക് പിന്നിലായിരുന്നു. നായർസ്ത്രീകളിൽ 29.1 ശതമാനവും ക്രിസ്ത്യാനിസ്ത്രീകളിൽ 34.8 ശതമാനവും സാക്ഷരരായിരുന്നു. അതുപോലെ കേരളത്തിലെ മുസ്ലീങ്ങൾ അറബി- മലയാളം ഉപയോഗിച്ചിരുന്ന പത്തൊൻപതാംനൂറ്റാണ്ടിൽ കുട്ടികളെ അതിന്റെ അടിസ്ഥാനപാഠങ്ങൾ അഭ്യസിപ്പിച്ചിരുന്നത് സ്ത്രീകളായിരുന്നുവെന്ന് ഗവേഷകയായ ബി.എസ്സ്. ഷെറിൻ ചൂണ്ടിക്കാണിക്കുന്നു. 'ലബച്ചികൾ' എന്നായിരുന്നു ഇവർക്ക് പേര്.

പക്ഷേ, സംസ്കൃതഭാഷയിലൂന്നിയ വിദ്യാഭ്യാസം സ്ത്രീകൾക്ക് പ്രത്യേകിച്ചൊരു ഗുണവും ചെയ്യുന്നില്ലെന്ന ആരോപണം പത്തൊൻപതാംനൂറ്റാണ്ടിൽ കേട്ടുതുടങ്ങിയിരുന്നു. ഇതേകാലത്താണ് സ്ത്രീത്വത്തെക്കുറിച്ചുള്ളപുതിയ ആദർശങ്ങളും എല്ലായിടത്തും പരക്കാൻതുടങ്ങിയത്. ഇവയെക്കുറിച്ച് മുമ്പൊരദ്ധ്യായത്തിൽ പറഞ്ഞല്ലോ. ചുരുക്കിപ്പറഞ്ഞാൽ, സ്ത്രീയുടെ ശരിയായ കർമ്മഭൂമി കുടുംബമാണെന്ന ആശയം അക്കാലത്തെ സ്ത്രീവിദ്യാഭ്യാസചർച്ചകളേയും ബാധിച്ചു. കാവ്യനാടകാദികൾ പഠിച്ചതുകൊണ്ടുള്ള പാണ്ഡിത്യം വീട്ടുത്തരവാദിത്വങ്ങളെ നേരാംവണ്ണം നിർവ്വഹിക്കാനുള്ള കഴിവ് സ്ത്രീക്കുണ്ടാക്കിക്കൊടുക്കുന്നില്ലന്നായിരുന്നു ഒരു വിമർശനം. രണ്ടാമതായി, ശൃംഗാരപ്രധാനമായ കാവ്യങ്ങളുംമറ്റും പഠിക്കുന്നതുകൊണ്ട് പെണ്ണുങ്ങൾ 'ചീത്ത'യാകുമെന്ന ആശ


155


വിദ്യാഭ്യാസമുള്ള സ്ത്രീ സ്വതന്ത്രയോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/155&oldid=162789" എന്ന താളിൽനിന്ന് ശേഖരിച്ചത്