താൾ:Kulastreeyum Chanthapennum Undayathengane.djvu/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുട്ടുകരിച്ചുകളഞ്ഞു റവുക്കയും ജാക്കറ്റും തോട്ടിൽക്കൊണ്ടുപോയി ഇട്ടു തൂക്കേന്ത്രവും കട്ടിപ്പൂത്താലിയും ധരിച്ചു കല്യാണീകളവാണിയിലും മറ്റും സമയംപോക്കുന്നതായാൽ ഞങ്ങളുടെനേരെ മിസ്റ്റർ മേനോനുള്ള ദേഷ്യത്തിന് അല്പം കുറവുവന്നേക്കാം... കാലഗതി അനുസരിച്ച് [ഞങ്ങൾ] ഉടുപ്പിലുംമറ്റും ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ആഡമും ഈവും ധരിച്ചിരുന്ന ഉടുപ്പുകൾമാത്രമേ ഇന്നും ധരിക്കാവൂ എന്നു പറയുന്നവരുടെ വാക്കിനെ അത്ര ഗൗരവമായി വിചാരിക്കേണ്ട ആവശ്യം ഇല്ലല്ലോ.

(സി.പി. കല്യാണിയമ്മ, 'അനുകരണഭ്രമം', ലക്ഷ്മീഭായി 10(12), 1915)


പഴയകാലത്തെ 'ഫാഷൻഭ്രമം'
ശരീരത്തെ സുന്ദരമാക്കാനുള്ള വെപ്രാളം പുതിയകാലത്തുണ്ടായ ഒരു പ്രത്യേക രോഗമാണെന്നാണ് നമ്മളിൽ പലരും ധരിച്ചുവച്ചിരിക്കുന്നത്. ഇതു തീരെ ശരിയല്ല. 'സൗന്ദര്യ'ത്തിന്റെ പേരിൽ പട്ടിണികിടക്കുകയും ശരീരത്തിൽ പച്ചകുത്താൻവേണ്ടി വേദനതിന്നുകയും ചെയ്യുന്നവരെ നാമിന്നു പരിഹസിക്കാറുണ്ട്. എന്നാൽ പഴയകാലത്ത് നമ്മുടെ വല്യമ്മൂമ്മമാരും അല്പസ്വല്പം പരിഹാസം ഈ വകുപ്പിൽ അർഹിക്കുന്നില്ലേയെന്നു ചോദിക്കേണ്ടതുതന്നെ. കാരണം അക്കാലത്തെ 'സൗന്ദര്യ'ത്തിനുവേണ്ടി അവർ പെട്ടിരുന്ന പാടോർത്താൽ ഇക്കാലത്തെ പട്ടിണികിടക്കൽ ഒന്നുമല്ല. ഈ ഭ്രമം പെണ്ണിനും ആണിനും ഉണ്ടായിരുന്നുതാനും. ഉദാഹരണത്തിന് 'കാതുവളർത്തൽ' എന്ന ഏർപ്പാടിനെക്കുറിച്ച് അന്വേഷിച്ചാൽ മതി. രണ്ടുകാതിലും ഭാരമേറിയ മരക്കഷണങ്ങൽ തൂക്കി 'കാതുനീട്ടി'വളർത്താൻ സ്ത്രീകളും കുറേക്കൂടിമുമ്പ് പുരുഷന്മാരും ശ്രമിച്ചിരുന്നു. കാത് നീണ്ടുനീണ്ട് തോൾവരെ മുട്ടിയാൽ 'സൗന്ദര്യം' തികഞ്ഞു! ഭയങ്കര വേദനസഹിച്ചുവേണം ഇതു നേടാൻ. ചിലപ്പോൾ കാത് പറിഞ്ഞുപോകാറുണ്ടായിരുന്നെന്ന് പഴമക്കാർ പറയുന്നു. എങ്കിലും വിടില്ലായിരുന്നത്രേ. പറിഞ്ഞിടത്ത് മരുന്നുവെച്ച് കൂട്ടിച്ചേർത്തശേഷം വീണ്ടും 'മരക്കൊരട്' തൂക്കും! പുരുഷന്മാർക്ക് നീണ്ടുകറുത്ത തലമുടി സൗന്ദര്യലക്ഷണമായിരുന്നു. 'കുടുമ അഴിച്ചിട്ടാൽ മുട്ടുവരെ നീണ്ടുകിടക്കുന്ന' മുടിയുള്ളവൻ ആരോ അവൻ സുന്ദരൻ എന്നായിരുന്നത്രേ പ്രമാണമെന്ന് പഴയ തലമുറക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.


പരിഷ്ക്കാരിയായ ഭർത്താവിന്റെ താത്പര്യവും പരമ്പരാഗതകുടുംബത്തിന്റെ നിയമങ്ങളും പരസ്പരം ചേരാതെവന്ന അവസരങ്ങളിൽ ബുദ്ധിമുട്ടിയതത്രയും സ്ത്രീകളാണ്. ഭർത്താവിന് ഭാര്യ റവുക്ക ധരിക്കണം - കാരണവർക്ക് അതിനോട് വിരോധവും! ഇതിനിടയിൽ ഞെരുങ്ങിയ സ്ത്രീകളുടെ പലകഥകളും അന്നു ജീവിച്ചിരുന്നവരെഴുതിയ ആത്മകഥകളിലുണ്ട്. തിരുവിതാംകൂറിലെ പ്രമുഖ ഈഴവനേതാവായിരുന്ന സി. കേശവന്റെ ആത്മകഥയിൽ ഇത്തരമൊരു കഥ പറയുന്നുണ്ട്. തന്റെ അമ്മാവനും ഈഴവസമുദായത്തിന്റെ ആദ്യകാലനേതാക്കളിൽ പ്രധാനിയുമായിരുന്ന സി.വി. കുഞ്ഞിരാമന്റെ ഭാര്യയാണ് ഇതിലെ നായിക. സംഭവം നടന്നത് 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ. സി.വി. കുഞ്ഞിരാമന്റെ പെങ്ങൾ ഭർത്താവിനോടൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. അവർ മയ്യ

142

സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/142&oldid=162775" എന്ന താളിൽനിന്ന് ശേഖരിച്ചത്