താൾ:Kulastreeyum Chanthapennum Undayathengane.djvu/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രീതികളിലാണെങ്കിലും, പുതിയ മാതൃത്വത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളെക്കുറിച്ചാണ് ഇരുവരും ചോദ്യങ്ങളുയർത്തിയത്.

ഇവരിൽ സരസ്വതിയമ്മ പൊതുവെ 'മാതൃത്വമഹിമ'യെക്കുറിച്ചുള്ള അവകാശവാദത്തെ - അതായത്, സ്ത്രീകൾക്ക് നേടാവുന്ന ഏറ്റവും ഉന്നതമായ, ഉത്കൃഷ്ടമായ സാമൂഹ്യനില അമ്മയുടേതാണ് എന്ന വാദത്തെ - സംശയത്തോടെയാണ് കണ്ടത്. സത്യത്തിൽ അമ്മ എന്ന നില അത്ര മഹത്തരമാണോ എന്ന് തന്റെ കഥകളിലൂടെ അവർ ചോദിച്ചു. മാതൃവാത്സല്യത്തെക്കുറിച്ചുള്ള പുകഴ്ത്തലുകൾ സർവ്വത്ര കേൾക്കാമെങ്കിലും അതത്രവളരെ ഉറപ്പുള്ളതാണോ എന്ന ചോദ്യമാണ് 'വാത്സല്യത്തിന്റെ ഉറവ്' എന്ന കഥയിലൂടെ അവർ ഉന്നയിക്കാൻ ശ്രമിച്ചത്. സ്ത്രീശരീരത്തിന്റെ പ്രത്യേകതകളായ ഗർഭധാരണം, പ്രസവം മുതലായ പ്രക്രിയകൾ സ്ത്രീകൾക്ക് പ്രത്യേകിച്ചൊരു സദാചാരമഹിമയും പ്രദാനം ചെയ്യുന്നില്ലെന്നുമാത്രമല്ല അതവരെ സമൂഹത്തിൽ പിന്നാക്കം വലിക്കുന്നുണ്ടെന്നും അവർ വാദിച്ചു. 'സ്ത്രീസഹജവാസന'കളെക്കുറിച്ചുള്ള പറച്ചിൽ കേൾക്കാൻ സുഖമാണെങ്കിലും സ്ത്രീകളെ ചില വാർപ്പുമാതൃകകളിൽ - സ്ത്രീസ്വഭാവത്തെക്കുറിച്ചുള്ള ചില പരിമിതധാരണകളിൽ - ഒതുക്കുകയല്ലേ ചെയ്യുന്നത്? കുടുംബമെന്ന സ്ഥാപനം നൽകുന്ന സാദ്ധ്യതകൾക്കും ക്ഷമ, ദയ, സഹനശീലം മുതലായ 'സ്ത്രീഗുണങ്ങൾ' നൽകുന്ന സാദ്ധ്യതകൾക്കുമപ്പുറം മറ്റു സാദ്ധ്യതകളില്ലേ? സേവനത്തിനും ത്യാഗത്തിനും ഒന്നുംപോകാതെ 'സ്വന്തംപാടു'നോക്കിനടക്കുന്നവരും പുരുഷന്റേതെന്നു കരുതപ്പെടുന്ന രംഗങ്ങളിൽ അഭിരുചിയും കഴിവുള്ളവരുമായ സ്ത്രീകഥാപാത്രങ്ങൾക്ക് സരസ്വതിയമ്മയുടെ കഥാലോകത്തിൽ വലിയ ഇടമുണ്ട്. 'സഹജവാസന'കളുടെപേരിൽ സ്ത്രീകൾ സമൂഹത്തിന്റെ വിശാല ഇടങ്ങളിൽനിന്ന് പുറത്താക്കാനിടവരരുത് എന്ന മുന്നറിയിപ്പാണ് അവർ നൽകിയത്.

അന്തർജനമാകട്ടെ, മറ്റൊരുതരം വിമർശനമാണുയർത്തിയത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ വെറും ഒരു ഉപകരണംപോലെയല്ലേ പുതിയ മാതൃത്വം കാണുന്നതെന്നതായിരുന്നു അവർ വീണ്ടുംവീണ്ടും ഉന്നയിച്ച ചോദ്യം. മാതൃത്വം വിലപ്പെട്ടതും മഹത്തരവും സ്ത്രീകൾക്ക് സവിശേഷമായി ലഭിച്ച അനുഗ്രഹവുമാണെന്ന് അന്തർജനം കരുതി - അത്രത്തോളം യോജിപ്പ് പുതിയ മാതൃത്വത്തിന്റെ വക്താക്കളുമായി അവർക്കുണ്ടായിരുന്നു. പക്ഷേ, ഈ മഹത്തരമായ മാതൃത്വത്തിന് അനുസരണയും അദ്ധ്വാനശീലവും ആരോഗ്യവുമുള്ള കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യംമാത്രമേ ഉള്ളുവെന്നാണോ? കുട്ടികളെ 'ഭരിക്കുക', അവരുടെ ദൈനംദിനജീവിതത്തെ 'ചിട്ട'പ്പെടുത്തുക, കേവലം 'അസംസ്കൃതവസ്തു'വിനെപ്പോലെ കുഞ്ഞുങ്ങളെ കരുതിക്കൊണ്ട് ഭാവിയിൽ പൂർണ്ണവ്യക്തികളായി അവരെ വാർത്തെടുക്കുക - ഇതൊക്കെയാണ് അമ്മ ചെയ്യേണ്ടത് എന്ന വാദത്തോടുള്ള കഠിനമായ എതിർപ്പ് അന്തർജനത്തിന്റെ ഒട്ടനവധി കഥകളിൽ നിറഞ്ഞുനിൽക്കുന്നു. അമ്മ എന്ന നിലയെ വെറും 'മാനേജർ' ആക്കി ചുരുക്കുകയാണ് ഈ പുതിയ മാതൃത്വമെന്ന് അവർ വീണ്ടുംവീണ്ടും വിളിച്ചുപറയുന്നു.

ഈ ചുരുക്കലിനെ രണ്ടുരീതികളിൽ നേരിടാൻ അവർ ശ്രമിക്കുന്നു. ഒന്നാമത് അത്തരം ചുരുക്കലിനു വിധേയമാകാത്ത മാതൃത്വങ്ങളെ തന്റെ കഥകളിൽ നിർമ്മിച്ചുകൊണ്ട്. 'മുലപ്പാലിന്റെ മണം' എന്ന കഥ ഒരുദാഹരണമാണ്. രണ്ടാമത്, പുതിയ മാതൃത്വം വിലകൽപ്പിക്കാത്തതും എന്നാൽ സുപ്രധാനവുമായ ശാരീരികഭാവങ്ങളെ പുനർമൂല്യം ചെയ്തുകൊണ്ട്. 'പ്രസവിച്ചാൽപ്പോര, നന്നായി വളർത്തുകകൂടി ചെയ്താലേ അമ്മ എന്ന സ്ഥാനത്തിന് സ്ത്രീ അർഹതനേടൂ' എന്നായിരുന്നു പുതിയ മാതൃത്വത്തിന്റെ മുദ്രാവാക്യം എന്ന് മുമ്പു പറഞ്ഞുവല്ലോ. ഇതിനെയാണ് അന്തർജനം ചോദ്യംചെയ്തത്. പ്രസവം, ഗർഭധാരണം, മുലയൂട്ടൽ എന്നീ ശാരീരികപ്രക്രിയകളെ അങ്ങനെ തള്ളിക്കളയാൻ പാടില്ലെന്ന് അവർ സ്ഥാപിക്കുന്ന കഥകളിൽ ഈ പ്രക്രിയകളെല്ലാം കാര്യമായ പുനർമൂല്യത്തിനു വിധേയമാകുന്നു. പ്രസവമെന്ന അനുഭവത്തിലൂടെ ആഴത്തിലുള്ള മാറ്റങ്ങൾ അനുഭവിക്കുന്ന നിരവധി സ്ത്രീകഥാപാത്രങ്ങളെ അവർ സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല, ജാതി-മത-ധനിക-ദരിദ്ര ഭേദങ്ങൾക്കപ്പുറം സ്ത്രീകളെ ഒറ്റക്കെട്ടാക്കുന്ന അനുഭവങ്ങളാണിവ എന്നുകൂടി അന്തർജനം സൂചിപ്പിക്കുന്നു. 'സ്നേഹയാചകി' എന്ന കഥ നല്ലൊരുദാഹരണമാണ്. ധനികയായ ഒരു യുവതിയും പരമദരിദ്രയായ ഒരു ഭിക്ഷക്കാരിയും തമ്മിൽ ആശയവിനിമയം സാദ്ധ്യമാക്കുന്ന ഒരിടമായി മാതൃത്വം സങ്കൽപ്പിക്കപ്പെടുന്നു, ഇതിൽ. 'സ്ത്രീഗുണങ്ങൾക്ക്' - അതായത് സ്ത്രീസ്വഭാവഗുണങ്ങൾക്ക് - നവമാതൃത്വാദർശം നൽകിയ അമിതപ്രാധാന്യത്തിനെതിരെയുള്ള പ്രതിഷേധമായി ഇതിനെ വായിക്കാവുന്നതാണ്. ഈ രണ്ടു പ്രതികരണങ്ങൾക്കുപുറമെ, മാതൃത്വവും പൊതുജീവിതവും പരസ്പരം ചേരാത്ത രണ്ടു കാര്യങ്ങളാണെന്ന വാദത്തെ അവർ വളരെ ശക്തമായി എതിർത്തിട്ടുമുണ്ട്. മാതൃത്വത്തെ ഒഴിവാക്കുന്ന പൊതുജീവിതവും പൊതുജീവിതത്തെ ഒഴിവാക്കുന്ന മാതൃത്വവും അപൂർണ്ണമാണ് എന്ന് അവർ പ്രഖ്യാപിക്കുന്നു. ഈ രണ്ടു ജീവിതവഴികൾ ഇങ്ങനെ വേർപെടാനിടയായതാണ് മലയാളി

122

മാറുന്ന മാതൃത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/122&oldid=162753" എന്ന താളിൽനിന്ന് ശേഖരിച്ചത്