താൾ:Kshathra prabhavam 1928.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

==അഞ്ചാമങ്കം== ൨൪൧


 നാലാംദർശ-  ഇത്ര വളരെ ഭാര്യമാരുള്ളവൻ ഭാഗ്യവാനായിരിക്കണം.
ഒന്നാംദർശ-   ഇതിനു ഭാഗ്യത്തോ‍ടെന്താണു സംബന്ധം?

നാലാംദർശ-  ഉറങ്ങുമ്പോഴും, ഉണരുമ്പോഴും, ഇരിക്കുമ്പോഴും, 				             നില്ക്കുമ്പോഴും,തിന്നുമ്പോഴും, കുടിക്കുമ്പോഴും, വരുമ്പോഴും,	    	             പോകുമ്പോഴും, ഏതൊരുവളുടേയും മുഖകമലം 	    	  	  		    കണ്ടുകൊണ്ടിരിക്കുന്നതു ഭാഗ്യമല്ലേ? പനിനീർപൂന്തോട്ടത്തിൽ 	 		    ലാത്തുന്നതിനു തുല്യമാണ്.
ഒന്നാംദർശ-   അതാ ഘോഷയാത്ര അടുത്തുവരുന്നു.ഒന്നു നേരെ നില്ക്കണം 	 		    കേട്ടോ .
          
രണ്ടാംദർശ-  എടോ രാമസിംഹാ, തൻറ തല ആകാശം തുലക്കുന്നുവല്ലോ.
മൂന്നാംദർശ-  ഈ മസ്തകം അല്പനേരത്തേക്കു വീട്ടിൽ വച്ചിട്ടു വരൂ.
             (ഘോഷയാത്രയുടെ പ്രകാശം അ‍ടുത്തുവരുന്നു)
ഒന്നാംദർശ- നോക്കൂ, അതാ ചക്രവർത്തി!
മൂന്നാംദർശ-  ഇദ്ദേഹം വധുവിൻറ അച്ഛൻ മാനസിംഹനാണു സംശയമില്ല.
രണ്ടാംദർശ-  അല്ലാ അല്ലാ  ഇദ്ദേഹം വധുവിൻറ സഹോദരനാണ്--ഇത്ര നേരം    	             തത്തകളേപ്പോലെ പഠിപ്പിച്ചിട്ടു പിന്നേയും മറന്നുപോയല്ലോ!
നാലാംദർശ-  ചക്രവർത്തി ചക്രവർത്തിതന്നെയാണ്.
അഞ്ചാംദർശ- മാനസിംഹൻ  മാനസിംഹൻ തന്നെയാണ്.
ഒന്നാംദർശ- നോക്കൂ, അതാ മേനാവു വരുന്നു.
രണ്ടാംദർശ-  ഹഹാ!  നോക്കൂ,എന്തൊരു നൃത്തമാണ്
നാലാംദർശ-  എടോ വീഥിയിൽ നൃത്തം ചെയ്യുന്നുണ്ടല്ലോ.
മൂന്നാംദർശ-  എന്തൊരു ബഹളമാണ് !

ഒന്നാംദർശ- വരൂ പോകുക, വാൻ പോയ്ക്കഴിഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/253&oldid=162702" എന്ന താളിൽനിന്ന് ശേഖരിച്ചത്