ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൪൨ ക്ഷത്രപ്രഭാവം
രണ്ടാംദർശ- എടോ പറയു. സലീമായാലെന്താണു തരക്കേട് ? മൂന്നാംദർശ- വരനെ കാണുമ്പോൾ എല്ലാവർക്കും വരനായാൽ കൊള്ളാമൊന്നാഗ്രഹം തോന്നുക പതിവാണ്.
രണ്ടാംദർശ- പുല്ലുകാരനായാലും വേണ്ടില്ല, വിവാഹസമയത്തു വരന്റെ വേഷം കെട്ടുമ്പോൾ അയാളുടെ അവസ്ഥയല്ലേ കാണേണ്ടത് ! മുൻപിൽ വാദ്യാഘോഷം, കൂടെ അസംഖ്യം ആളുകൾ, ഇതിലും വലുതായ മഹോൽസവം എന്നാണ് ഉണ്ടാകുക! (അണിയറയിൽ വെടി മുഴങ്ങുന്നു. കലശലായ കോലാഹലം. വീണ്ടും വെടി പൊട്ടുന്നതു കേൾക്കുന്നു.) ഒന്നാംദർശ-- ഇതെന്തൊരു കോലാഹലമാണ്? (മൂന്നാളുകൾ പരിഭ്രമിച്ചുകൊണ്ടു വരുന്നു)
രണ്ടാംദർശ- എടോ എന്താണു സംഭവിച്ചത് ? ഒന്നാമൻ-- വലിയ കഷ്ടമായി. ഒന്നാംദർശ- എന്താണ് ഉണ്ടായത് ? രണ്ടാമൻ- ഒരു ഭ്രാന്തൻ സലീമിന്റെ പല്ലക്കെടുക്കുന്നവരിൽ മൂന്നുപേരെ വാളു കൊണ്ടു വെട്ടിക്കൊന്നു മൂന്നാംദർശ- പിന്നെ എന്താണ് ഉണ്ടായത് ? ഒന്നാമൻ - അയാളെ പിടിക്കുന്നതിനു വളരെ ആളുകൾ പിന്തുടർന്നു. പക്ഷേ അയാൾ അവരെ ഉപദ്രവിച്ചില്ലെന്നു മാത്രമല്ല വാളു താഴത്തിട്ടു കൈത്തോക്കെടുത്തു തന്നെത്താൻ വെടി വച്ചു. രണ്ടാംദർശ – അതാരായിരുന്നു ? ഒന്നാമൻ - ഒരു ഭ്രാന്തൻ; രണ്ടാമൻ - എടോ അയാൾ ഭ്രാന്തനും മററുമല്ല. റാണാ പ്രതാപസിംഹന്റെ അനുജൻ ശക്തസിംഹനായിരുന്നു.
രണ്ടാംദർശ – അദ്ദേഹമാണെന്നു തനിക്കെങ്ങനെ മനസ്സിലായി ?

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.