താൾ:Kshathra prabhavam 1928.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൦

                                     ==ക്ഷത്രപ്രഭാവം==

ഒന്നാംദർശ- എന്താ വിരോധം? രണ്ടാംദർശ- സലീമിൻറ മുത്തച്ഛൻ ഹുമയൂൺ ഭഗവാൻ ദാസിൻറ പുത്രിയെ വിവാഹം ചെയ് തു. ഇപ്പോൾ സലീം അദ്ദേഹത്തിൻറ രണ്ടാമത്തെ പുത്രിയെ കല്യാണം ചെയ്യുന്നു! ഒന്നാംദർശ- സലീമിൻറ അച്ഛൻ ഭഗവാൻ ദാസിൻറ പുത്രിയെ വിവാഹം ചെയ് തു. മുത്തച്ഛനും പൗത്രനും അദ്ദേഹത്തിൻറ ഓരോ പുത്രിമാരെയും കല്യാണം കഴിച്ചു. അഞ്ചാംദർശ-സംബന്ധസൂത്രം ഭഗവാൻ ദാസിൻറ നാലു ഭാഗത്തുമാണു പടർന്നു പി‍ടിച്ചിരിക്കുന്നത്. ഒന്നാംദർശ- വാസ്തവത്തിൽ ഭഗവാൻ വളരെ ഭാഗ്യവാൻ തന്നെയാണ്. രണ്ടാംദർശ- മാനസിംഹനും വലിയ സൂത്രക്കാരനാണ്. അഞ്ചാംദർശ- എന്തുകൊണ്ട്? രണ്ടാംദർശ- പെട്ടെന്നു സലീമിൻറ സ്യാലനായതു തന്നെ! മൂന്നാംദർശ - സലീമിൻറ സ്യാലനാകുന്നതു വലിയ ഭാഗ്യമാണെന്നുതോന്നുമല്ലൊ! ‍‍ അഞ്ചാംദർശ-ഇതിലെന്താണു ഭാഗ്യമുള്ളത്?

മൂന്നാംദർശ-   ഒന്നാമത് സ്യാലനാകുന്നതുതന്നെ ഭാഗ്യമാണ്.വിശേഷിച്ചു     	  		    യുവരാജാവിൻറ സ്യാലനാകുന്നതു പരമഭാഗ്യം തന്നെ.
അഞ്ചാംദർശ- ഹാ ഹാ എൻറ ചേട്ടാ, ശിരോരേഖ പോലെ വന്നു കൂടും.
മൂന്നാംദർശ-   എടോ ഇതു പൂർവ്വജന്മകർമ്മഫലമാണ്. ഈ ജന്മത്തു 	 			    പൂർവ്വജന്മകർമ്മഫലം അനുഭവിക്കേണ്ടി വരും.
ഒന്നാംദർശ-  ഇതു സലീമിൻറ എത്രാമത്തെ വിവാഹമാണ്?

രണ്ടാംദർശ- എഴുപതിൽപുറമായിരിക്കണം.

മൂന്നാംദർശ- നമ്മൾ മാസം തോറും ഓരോ വിവാഹം കാണാറുണ്ടല്ലോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/252&oldid=162701" എന്ന താളിൽനിന്ന് ശേഖരിച്ചത്