താൾ:Kshathra prabhavam 1928.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ശാസ്ത്രപ്രകാരവും നിശിദ്ധമല്ല.നദികൾ സമുദ്രത്തോട് ചേരുന്നതും,ആകാശത്തിൽനിന്നു നക്ഷത്രങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നതും, ലതകൾ വൃക്ഷങ്ങളിൻമേൽ പ‌ടർന്നുകയറുന്നതുമെല്ലാം ഒരു പുരോഹിതന്റ- യോ കാദിയുടേയോ സഹായംകൂടാതെതന്നെയാണ്. ശക്ത-രാജകുമാരി എനിക്കു ശാസ്ത്രങ്ങളെ ഭയമില്ല.വംശത്തെപ്പോലും തൃണപ്രായമായി കരുതുന്നവനു ശാസ്ത്രംകൊണ്ടെന്താണു പ്രയോജനം? മേഹർ-എന്നാൽ അങ്ങേക്കു സമ്മതം തന്നെയല്ലേ? ശക്ത-[സ്വാഗതം] ഇതുകൊണ്ടെന്താണു ദോഷം? ഒരൊന്നാന്തരം നേരംപോക്ക്.ഇതുവരെ ഞാൻ സ്ത്രീകളെ പരീക്ഷിച്ചുനോകീട്ടില്ല.അതും അറിഞ്ഞിരിക്കുന്നതു കൊണ്ടെന്താണു വൈശമ്യം? മേഹർ-അങ്ങേക്കു സമ്മതംതന്നെയോ?പറയൂ. ശക്ത-അതേ,സമ്മതംതന്നെ. മേഹർ-പരമേശ്വരൻ സാക്ഷിയാണെന്നു പറയൂ. ശക്ത-ഞാൻ പരമേശ്വരനെ വിശ്വസിക്കുന്നില്ല. മേഹർ-അങ്ങുന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും പരമേശ്വരൻ സാക്ഷിയാണെന്നു പറയൂ. ശക്ത-പരമേശ്വരൻ സാക്ഷയാണ്. മേഹർ-നോക്കൂ ഞാൻ എന്റെ കഴുത്തിൽനിന്നു ഈ വിലമതിക്കാത്ത മുത്തുമാലയൂരി അങ്ങയുടെ കണ്ടത്തിൽ ധരിപ്പിക്കുവാൻ ഭാവിക്കുന്നു.ഇതിനു അവമാനം സംഭവിപ്പാനിടയാകരുത്.ഈശ്വരൻ സാക്ഷിയുണ്ട് ശക്ത-ഈശ്വരൻ സാക്ഷിയുണ്ട്. മേഹർ-വന്നാലും?

ശക്ത-നടക്കൂ.(അല്പം ദൂരംനടന്നിട്ടു പതുക്കെ) ഇതുവരെ എന്റെ ജീവനം ഒരുവിധം ഗാംഭീര്യത്തോടെ കഴിഞ്ഞുകൂടി.ഇതാ ഒരു നേരംപോക്കുകൂടി.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/152&oldid=162666" എന്ന താളിൽനിന്ന് ശേഖരിച്ചത്