താൾ:Kshathra prabhavam 1928.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വന്നു ചേ൪ന്നിരിക്കുന്നു ഭിക്ഷതെണ്ടുന്നതിനു ഒരു കുരങ്ങനേയും സഹായത്തിനു കിട്ടി മേഹർ എന്നാൽ പോയി വരൂ .നേരം പുലർന്നുതുടങ്ങി (രണ്ടു പേരും പോകുന്നു)

             രംഗം 4

സ്ഥാനം - പൃത്ഥ്വിരാജിന്റെ ഗൃഹാന്തർഭാഗം

സമയം രാത്രി 
ജോശി - നശിച്ചു എല്ലാം നശിച്ചു രാജസ്ഥാനം മുഴുവനും പ്രകാശിപ്പിച്ചിരുന്ന‌ ഒരൊറ്റ ദീപമുണ്ടായിരുന്നതും കൂടി കെട്ടുപോയി പ്രതാപസിംഹൻ മേവാഡിൽ നിന്നു ബഹിഷ കൃതനായി ഇപ്പോൾ അദ്ദേഹം വനാന്തരങ്ങളിലും പർവ്വതങ്ങളിലും ചുറ്റിത്തിരിയുകയായിരിക്കും ഹാ കഷ്ടം 

ഭാഗ്യഹീനമായ രാജസ്ഥാനമേ (പരിഭ്രമിച്ചുകൊണ്ടു പൃത്ഥിരാജൻ പ്രേവേശിക്കുന്നു) പൃത്ഥി-ജോശി ജോശി ജോശി-എന്താണ് പൃത്ഥി​​​-ദർബാറിലെ വിശേഷവർത്തമാനം കേട്ടുവോ ജോശി-ഒന്നാന്തരം ഞാൻ എവിടുന്നാണു കേൾക്കുക പൃത്ഥി-ഗൗരവമുള്ള ഒരു സംഗതി ജോശി-എന്തു സംഭവിച്ചു പൃത്ഥി-ചില്ലറക്കാര്യമൊന്നുമല്ല ഗൗരവമേറിയ ഒരു സംഗതി-നിങ്ങളെന്താണുമിണ്ടാതിരിക്കുന്നത് ജോശി-ഞാനെന്താ ചെയ്യേണ്ടത്

പൃത്ഥി-ഇതാ കേട്ടുകൊള്ളൂ ശക്തസിംഹൻ കാരാഗൃഹത്തിൽനിന്നോടിപ്പോയി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/153&oldid=162667" എന്ന താളിൽനിന്ന് ശേഖരിച്ചത്