താൾ:Kshathra prabhavam 1928.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാൽ കേട്ടോളൂ . എന്റെ സഹോദരി ദൌത്തുന്നീസയെ ഓർമ്മയുണ്ടോ? ശക്ത-ഉവ്വ് , ഉവ്വ്; നല്ല ഓർമ്മയുണ്ട് . മേഹർ-അവൾ - അവൾ - അങ്ങയേ സ്നേഹിക്കുന്നു. ശക്ത - എന്നെയോ ? മേഹർ - അതേ , അങ്ങയേത്തന്നെ . അങ്ങേക്കും അവളിൽ അനുരാഗമുണ്ടെന്നു പറയുന്നപക്ഷം എന്റെ ഊഹം അധികം പിഴച്ചിട്ടില്ലെന്നാണ് എനിക്കു തോന്നുന്നതു? ശക്ത - എനിക്കോ? മേഹർ - അതെ,അങ്ങേക്കുതന്നെ. ശക്ത - എന്നെ വിടുന്നപക്ഷം അവൾക്കെന്തു പ്രതിഫലം ലഭിക്കും? മേഹർ - അതു് അവൾക്ക്മാത്രമേ അറിഞ്ഞുകൂടു. നോക്കൂ ;പുലർന്നു തുടങ്ങി . അങ്ങിപ്പോൾ സ്വതന്ത്രനാണ്.പുറത്തു വാഹനം തറയ്യാറുണ്ട്.അങ്ങിഷ്ടമുള്ള പ്രദേശത്തേക്ക് പോകാൻ വിരോധമില്ല.ആരും അങ്ങയുടെ ഗതിയെ തടയുകയില്ല.അങ്ങേക്കു ദൌളത്തുന്നീസയെ വിവാഹം

     ചെയ്യാനാഗ്രഹമുണ്ടെക്കിൽ-

ശക്ത-വിവാഹമോ ? ഹിന്ദുവിൽ മുസൽമാൻസ്ത്രീയുമായി വിവാഹബന്ധമോ ? ഏതു ശാസ്ത്രപ്രകാരമാണ് ? മേഹർ-അങ്ങയുടെ ഹിന്ദുശാസ്ത്രാനുസരണംതന്നെ. അങ്ങയുടെ പൂർവ്വികൻ ബാപ്പാറാറ്വൽ മുസൽമാൻസ്ത്രീയെ വിവാഹം ചെയ് തില്ലേ ? ശക്ത-അതു രാക്ഷസവിവാഹമാണ്.

മേഹർ-എന്നാലെന്താ ? വിവാഹം ഉണ്ടായില്ലേ ? ശാസ്ത്രം എന്തിനുവേണ്ടിയാണ് ഉണ്ടാക്കീട്ടുള്ളത്? വിവാഹശാസ്ത്രത്തിന്റെ ആസ്പദം സ്നേഹം , അധവാ പ്രേമമാണ് . അനുരാഗം നിമിത്തം ചെയ്യുന്ന വിവാഹം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/151&oldid=162665" എന്ന താളിൽനിന്ന് ശേഖരിച്ചത്