താൾ:Kshathra prabhavam 1928.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷത്രപ്രഭാവ൦ മേഹർ ഈ ബന്ധനത്തിൽ നിന്നു രക്ഷപ്പെടുന്നതിനു അങ്ങക്കാഗ്രഹമില്ലേ ശക്ത--(പെട്ടെന്നു ഔൽസുകൃത്തോടെ)ഹേ രാജകുമാരി, താല്പയ്യമുണ് അൽപനേരത്തേക്കെങ്കിലു൦ സ്വാതന്തൃ൦ ലഭിച്ചാൽ കൊള്ളാമെന്നെനിക്ക് മോഹമുണ്ട് ഒരു പ്രതികയ ചെയ്തതിനു ശേഷ൦ ഞാൻ വന്നു കൊള്ളാ൦ നിങ്ങൾക്കു സാധിക്കുന്ന പക്ഷ൦ അൽപനേരത്തേക്ക് എന്നെ ഈ കാരാഗൃഹത്തിൽ നിന്ന് പുറത്താക്കി തന്നാൽ കൊള്ളാ൦ മേഹർ--ശിപായി (കാവൽക്കാരൻ പ്രവേശിച്ച് അഭിവാദ്യ൦ ചെയ്യുന്നു) മേഹർ --ഇദ്ദേഹത്തിൻ കൈവിലങ്ങഴിക്കൂ

  (കാവല്ലക്കാരൻ ചങ്ങലയഴിക്കുന്നു. മേഹർ കഴുത്തിൽ നിന്നു രഗ്നമാലയൂരി അയാൾക്കു കൊടുക്കുന്നു)                                    

മേഹർ--വേഗ൦ പൊയ്ക്കൊളൂ. താൻ ഈ മാലയെ വിറ്റു കള‌‌‌‌‌ഞ്ഞേക്കു ഇതു കുറഞ്ഞ പക്ഷ൦ ലക്ഷ൦ ഉറുപ്പിക വില മതിക്കാ൦ മേലിൽ ചിലവു കഴിച്ചു ക്കൂട്ടേണ്ടുന്ന തേതു വിധമാമെന്ന് ആലോചിക്കുകയേ വേണ്ട പൊയ്ക്കോളൂ (കാവൽക്കാരൻ അഭിവാദ്യ൦ ചെയ്യുന്നു) ശക്ത--(അൽപനേര൦ ആശ്ചയ്യത്തോടു കൂടി നിന്നതിനു ശേഷ൦) എനിക്ക് നിങ്ങളോടൊരു കാര്യം ചോദിക്കാനുണ്ട് എന്നെ ബന്ധനത്തിൽ നിന്നു മോചിപ്പിക്കുന്നതിനു നിങ്ങൾ ഇത്ര പ്രയാസപ്പെട്ടതെന്തിനാണ് മേഹർ--അതറിഞിട്ടങ്ങക്കെന്താ പ്രയോജനം ശക്ത--വെറുതേ ചോദിച്ചതാണ്

മേഹർ--(സ്വാഗതം )ഇപ്പോൾ തന്നെ എൻറ ഉദ്ദേശത്തെ പറഞ്ഞാലെന്താണു വൈഷമ്യം ഈ അവസരത്തിൽ തന്നെ കാര്യംതീർച്ചയാക്കാമല്ലോ(ശക്തനോടു)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/150&oldid=162664" എന്ന താളിൽനിന്ന് ശേഖരിച്ചത്