ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാമങ്കം ൧൩൩
സലീം_നീ പറയുന്നതുകൊണ്ടോ? മേഹർ_അതേ, ഞാൻ പറയുന്നതുകൊണ്ടുതന്നെ.
(സലീം പൊട്ടിച്ചിരിക്കുന്നു)
മേഹർ_സലീം ഇതു കളിക്കേണ്ട കാർയ്യമല്ലാ.ഇതൊഴി
ച്ചു നിങ്ങൾക്കിഷ്ടമുള്ളതു ചെയ്‌വാൻ വിരോധമില്ല. ശ ക്തസിംഹനെ വിടണം. അല്ലെങ്കിൽ_
സലീം_എന്തു സംഭവിക്കും? മേഹർ_അല്ലെങ്കിൽ ഞാൻതന്നെ പോയി എന്റെ
കൈകൊണ്ട് അദ്ദേഹത്തെ വിട്ടുകളയും. എന്റെ ഗ
തിയെ തടയുന്നതിനു തക്ക ധൈർയ്യമുള്ളവർ ആഗ്രയി
ലില്ല.എല്ലാവരും മേഹറുന്നീസരാജകുമാരിയെ അ റിയും. സലീം_മൂത്തമകളാണെന്നു വിചാരിച്ചു് അച്ഛനമ്മ മാർ ലാളിച്ചു ലാളിച്ചു നീ നിലത്തല്ല നില്ക്കുന്നതു്. മേഹർ_ഇതൊന്നും പറഞ്ഞിട്ടാവശ്യമില്ല. ശക്തസിം ഹനെ വിടുമോ ഇല്ലയോ എന്നുമാത്രമേ എനിക്കറി യേണ്ടു. സലീം_ശക്തസിംഹൻ നമ്മുടെ രണ്ടു സൈന്യാധിപ ന്മാരെ കൊലചെയ്ത വിവരം നീ അറിഞ്ഞില്ലേ? മേഹർ_കൊലയല്ലാ;നേരിട്ടുനിന്നു യുദ്ധംചെയ്തു പ്രാ ണഹാനി വരുത്തിയതാണു്.
സലീം_നേരിട്ടുനിന്നു പൊരുതുകയോ? അയാൾ അതി
നികൃഷ്ടമായ ഒരു കൃത്യമാണു ചെയ്തതു. അദ്യംതന്നെ നമ്മുടെ പക്ഷത്തിൽ ചേർന്നശേഷം-
മേഹർ_സലീം! ഇതു നീചകർമ്മമാണെന്നു പറയുന്നപ
ക്ഷം ഇത്തരത്തിലുള്ള ദുഷ്കൃത്യം ദൈവത്തിനുകൂടി അഭിമതമാണു്. ശക്തസിംഹൻ തന്റെ സഹോദര നെ ആപത്തിൽനിന്നു രക്ഷിക്കാതിരുന്നുവെങ്കിൽ നി ങ്ങൾകൂടി അദ്ദേഹത്തെ ബഹുമാനിക്കുമോ?
സലീം_നിശ്ശങ്കം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.