ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൩൨ ക്ഷത്രപ്രഭാവം
[സലീം നിശ്ശബ്ദമായി മുറയിൽ പ്രവേശിക്കുന്നു.]
സലിം_മേഹർ! മേഹർ_സലീമോ? സലീം_എന്താ തനിയെ ഇരുന്നാലോചിക്കുന്നതു് ? ദൌ
ളത്തെവിടെ?
മേഹർ_അകത്തുണ്ടു് , ഇപ്പോൾതന്നെ വരും സലീം! നി
ങ്ങൾ ശക്തസിംഹനെ കൊല്ലുന്നതിനു കല്പന കൊടു ത്തുവോ ?
സലീം_ഹും,കൊടുത്തു. മേഹർ_എപ്പോളാണു ശിക്ഷ നടത്താൻ നിശ്ചയിച്ചിരി
ക്കുന്നതു് ?
സലീം_നാളെ പ്രഭാതത്തിൽ നായാട്ടുനായ്ക്കൾ അയാളു
ടെ കഥ കഴിക്കും.
മേഹർ_സലീം, നിങ്ങൾക്കു ചെറുപ്പമാണു്. ബാല്യ
ത്തിൽതന്നെ മറ്റുള്ളവരുടെ പ്രാണനെക്കൊണ്ടു കളി ക്കുന്നതു യുക്തമല്ല.
സലീം_ഹാ! ഇതു കളിയോ? ഞാൻ കോടതിമുമ്പാകെ
വിധി പറഞ്ഞതാണു്.
മേഹർ_ഇപ്രകായമുള്ള അന്യായമായ തീർപ്പനുസരിച്ചു
കോടികോടി ജനങ്ങൾക്കു് അപമൃത്യൂ സംഭവിച്ചിട്ടു ണ്ടു്. വിധി പറയുന്നതിനു നിങ്ങളാരാണു് ?
സലീം_ഞാൻ യുവരാജാവാണു്. എനിക്കു വിധിപറയു
വാനധികാരമുണ്ടു്.
മേഹർ_ഞാൻ രാജകുമാരിയാണു്. എനിക്കും കല്പിക്കുന്ന
തിനധികാരമുണ്ടു്.
സലീം_നിന്റെ അഭിപ്രായമെന്താണു് ? എനിക്കു മന
സ്സിലാകുന്നില്ല.
മേഹർ_എന്നാൽ കേട്ടോളു. ശക്തസിംഹനെ വിട്ടയ
ക്കേണമെന്നാണു് എന്റെ താല്പർയ്യം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.