താൾ:Kshathra prabhavam 1928.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൪ ക്ഷത്രപ്രഭാവം മേഹർ _ അപ്രകാരം ചെയ്തെങ്കിൽ ഞാൻ നിശ്ചയമാ

  യും അദ്ദേഹത്തെ നിന്ദിക്കുമായിരിക്കുന്നു.  ലോകത്തിൽ
  സ്വാമിഭൃത്യബന്ധമോ ,   സഹോദരബന്ധമോ    വലിയ
  തു്? സൃഷ്ടാവും   ചിലരെ  യജമാനന്മാരായിട്ടും    ചിലരെ 
  ശിഷ്യന്മാരായിട്ടും   സൃഷ്ടിച്ചിട്ടില്ല.   ഭൂപ്രവേശം    ചെയ്ത
  മുതൽക്കുതന്നെ   സഹോദരന്മാർ   തമ്മിലുള്ള    ബന്ധം
  സ്ഥാപിതമാണ് .  ആ   ബന്ധത്തെ     വേർപെടുത്തുന്ന
  തിനു്   ജന്മത്തിൽ  സാധിക്കുകയില്ല .    സഹോദരനോ
  ടു   പരിഭവിച്ച്   അദ്ദോഹത്തോടു   പ്രതിക്രിയ  ചെയ്യുന്ന
  തിനുവേണ്ടി   ശക്തസിംഹൻ   നിങ്ങളുടെ    സന്നിധാന
  ത്തെ   പ്രാപിച്ചപ്പോൾതന്നെ   അവർ   തമ്മിലുള്ള വൈ
  രം  ചിരകാലം  നിലനിൽക്കുകയില്ലെന്നു    നിങ്ങൾ  അ
  റിയേണ്ടതായിരുന്നു .  ഈ യുദ്ധം സഹോദരസ്നേഹത്തി
  ന്റെ   മറ്റൊരു   രൂപമാണെന്നും   നിങ്ങൾ   ധരിക്കേണ്ട
  തായിരുന്നു .   സഹോദരസ്നേഹം      അല്പകാലത്തോളം
  ഈ   ശുണ്ഠയുടെ  രൂപത്തിൽ  നിലനിന്നു.  കാഴ്ച്ചയിൽ
  വികടവും    ബീഭത്സവുമായി  തോന്നുന്ന    ഈ   വേഷം
  സ്നേഹത്തിന്റെ  രൂപാന്തരം മാത്രമാണു് . സലീം, ഓർമ്മ
  വെക്കണം ; പ്രതിക്രിയാചിന്തയ്ക്കുകൂടി     ഹൃദയത്തിലുള്ള
  സ്നേഹത്തെ   നിരസിപ്പാൻ   സാധിക്കുകയല്ല  .     സദാ
  ബുദ്ധിയിൽ     വീശിക്കൊണ്ടിരിക്കുന്ന       മന്ദമാരുതൻ
  കൊടുങ്കാറ്റായിത്തീർന്നാൽതന്നെ     അതു്     അല്പനേരം
  ത്തേക്കുമാത്രമേ  നിലനില്ക്കുകയുള്ളു, എപ്പോഴും  കൊടു
  ങ്കാറ്റിടിക്കുകയില്ല.

സലീം _ ഹും , എന്തുകൊണ്ടു വയ്യ? ഇന്നു നീ ശക്തസിം

  ഹനുവേണ്ടി നിഷ് പ്രയോജനമായി വക്കാലത്തു  പിടിച്ചു.
  നിന്നോടു  തർക്കിക്കുന്നതിനു  ഞാൻ    വിചാരിക്കുന്നില്ല.
  നീ   ശക്തിസിംഹന്റെ   ഭാഗം   പിടിക്കുന്നതിൽ   ലേശം
  ആശ്ചർയ്യമില്ല  . നീ അയാളെ സ്നേഹിക്കുന്നുണ്ടു് .

മേഹർ_പൊളി;തീരെ പൊളി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/146&oldid=162660" എന്ന താളിൽനിന്ന് ശേഖരിച്ചത്