ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൨൦ ക്ഷത്രപ്രഭാവം
ശക്ത_മുറിവേറ്റു മതിച്ചു. പൃത്ഥ്വി_(ചിരി അടക്കുന്നതിനു സാധിക്കാതെ വീണ്ടും
പൊട്ടിച്ചിരിക്കുന്നു)
ആമേർ_ശക്തസിംഹാ, നേരമ്പോക്കു പറയുന്നതി
ല്ലാ നിങ്ങളെ ഇങ്ങോട്ടു കൊണ്ടുവന്നിരിക്കുന്നതു്. ഇതു കോടതിയാണു്.
ശക്ത_ഇതെന്തു് ? കോടതിയോ? മഹാരാജൻ, ഇതു
ശ്വശുരഗൃഹമെന്നാണു ഞാൻ വിചാരിച്ചതു്. ഞാൻ വരനും സലീം വധുവും നിങ്ങളെല്ലാവരും അവളുടെ സഹോദരിമാരുമാണെന്നാണു ഞാൻ വിചാരിച്ചതു്.
പൃത്ഥ്വി_(എത്രതന്നെ ശ്രമിച്ചിട്ടും ചിരിയൊതുക്കുന്നതി നു സാധിക്കാകെ കുഴങ്ങുന്നു) സലീം_ശക്താ, സാവധാനത്തിൽ ചോദ്യത്തിനു മറു
പടി പറയൂ.
ശക്ത_യുവരാജാവേ, അങ്ങയ്ക്കു വല്ലതും അറിയേണമെ
ന്നുണ്ടെങ്കിൽ അങ്ങുതന്നെ ചോദിക്കുന്നതാണു് ഉത്ത മം. എന്നാൽ ഞാൻ വ്യക്തമാകുംവണ്ണം ഉത്തരം പ റയാം. മുഖസ്തുതിക്കാരായ സഭാംഗങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ എന്റെ രക്തം തിളക്കുന്നു
സലീം_അങ്ങനെതന്നെ. ഞാനൻ ചോദിക്കാം. പറയൂ.
ശാഹിസേനാപതികളായ ഖുരാസാനിയേയും മുൾത്താ നിനേയും കൊന്നതാരു് ?
ശക്ത_ഞാൻ. ചംദേരി_അതു ഞാൻ ആദ്യംതന്നെ നിചാരിച്ചിട്ടുണ്ടു്. ശക്ത_അങ്ങയ്ക്കു മനസ്സിലാകാതിരിക്കുമോ, അങ്ങുന്ന വ
ലിയ ബുദ്ധിമാനല്ലെ ?
പൃത്ഥ്വി_(മാർവാഡിന്റെ നേരെ നോക്കുന്നു.) സലീം_നിങ്ങൾ അവരെ കൊന്നതെന്തിനാണു് ?
ശക്ത_എന്റെ ജ്യേഷ്ഠനെ രക്ഷിക്കുന്നതിനു വേണ്ടി. മു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.