താൾ:Kshathra prabhavam 1928.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം

                  രംഗം ൧.
            സ്ഥാനം_സലീമിന്റെ മുറി.
            സമയം_പകൽ മൂന്നു മണി.
        (ക്രോധംകൊണ്ട് ഉന്മത്തനായ സലീം ആയുധ

പാണിയായി ഇരിക്കുന്നു. സമീപതിത്തു ശക്തസിംഹൻ നി ല്ക്കുന്നു. സലീമിന്റെ സമീപതിത്തു് ആമേർ, മാർവാഡ്, ചംദേരി മുതലായ രാജാക്കന്മാരും പൃത്ഥ്വിരാജനും നിന്നു കൊണ്ടു ശക്തസിംഹന്റെ നേരെ നോക്കുന്നു.) സലീം_ശക്തസിംഹാ, വാസ്തവം പറയൂ! പ്രപാതസിം

 ഹനെ  ശത്രുക്കളിൽനിന്നു  രക്ഷപ്പെടുത്തി  ഒടിപ്പോകു
 ന്നതിനു സഹായിച്ചതാരാണു് ?

ശക്ത_യുവരാജാവേ! അങ്ങയുടെ ചോദ്യം വളരെ ശ

 രിയായി.     പ്രപാതസിംഹൻ   സമരഭൂമിയിൽനി
 ന്നു  സ്വേച്ഛാനുസരണം  ഓടിപ്പോയതല്ല!  ഈ  അ
 പകീർത്തിക്കും അദ്ദേഹം സ്വയമേവ കാരണഭൂതനല്ലാ. 

ആമേർ_സാവധാനത്തിൽ പറയൂ. രക്ഷപ്പെടുന്നതിനു്

 അദ്ദേഹത്തെ സഹായിച്ചതാരാണു് ?

ശക്ത_ അദ്ദേഹത്തിന്റെ കുതിര ചേടകൻ. പൃത്ഥ്വി_(ചിരിക്കുന്നു) സലീം_ഓടിപ്പോകുന്നതിനു നിങ്ങൾ അദ്ദേഹത്തെ ഏ

 തുവിധത്തിലെങ്കിലും സഹായിച്ചിട്ടുണ്ടോ?

ശക്ത_ ഇല്ല, ഞാൻ ഒരു വിധത്തിലും സഹായിച്ചിട്ടില്ല. ബിക്കാനെർ_ഇല്ലെങ്കിൽ ഖുരാസാനും മുൾത്താനും എ

ങ്ങനെയാണു മരിച്ചതു് ?


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/131&oldid=162645" എന്ന താളിൽനിന്ന് ശേഖരിച്ചത്